യു​ക്രെ​യ്ന് ഒ​രു പൈ​സ​പോ​ലും ന​ൽ​കി​ല്ലെ​ന്ന് ട്രം​പ് പ​റ​ഞ്ഞു​ ; വെളിപ്പെടുത്തലുമായി ഹം​ഗ​റി പ്ര​ധാ​ന​മ​ന്ത്രി

For full experience, Download our mobile application:
Get it on Google Play

ബുഡാപെസ്റ്റ് : യു​ക്രെ​യ്‌​ന് ഒ​രു പൈ​സ പോ​ലും ന​ൽ​കി​ല്ലെ​ന്ന് മു​ൻ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണാ​ൾ​ഡ് ട്രം​പ് ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി അ​വ​കാ​ശ​പ്പെ​ട്ട് ഹം​ഗ​റി പ്ര​ധാ​ന​മ​ന്ത്രി വി​ക്ട​ർ ഓ​ർ​ബ​ൻ. ഓ​ർ​ബ​ൻ, ട്രം​പി​നെ കാ​ണാ​ൻ വെ​ള്ളി​യാ​ഴ്ച ഫ്ലോ​റി​ഡ​യി​ലേ​ക്ക് പോ​യി​രു​ന്നു. “അ​ദ്ദേ​ഹ​ത്തി​ന് വ​ള​രെ വ്യ​ക്ത​മാ​യ കാ​ഴ്ച​പ്പാ​ടു​ണ്ട്, അ​ത് അം​ഗീ​ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. ഒ​ന്നാ​മ​താ​യി, യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ത്തി​ൽ അ​ദ്ദേ​ഹം ഒ​രു പൈ​സ പോ​ലും ന​ൽ​കി​ല്ല’. ഓ​ർ​ബ​ൻ വ്യക്തമാക്കി.

“അ​ങ്ങ​ന​യെ യു​ദ്ധം അ​വ​സാ​നി​ക്കു​ക​യു​ള്ളു. കാ​ര​ണം യു​ക്രെ​യ്നി​ന് സ്വ​ന്തം കാ​ലി​ൽ നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​ണ്. അ​മേ​രി​ക്ക​ക്കാ​ർ പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ, ഈ ​യു​ദ്ധ​ത്തി​ന് യൂ​റോ​പ്യ​ന്മാ​ർ​ക്ക് മാ​ത്രം പ​ണം ന​ൽ​കാ​ൻ ക​ഴി​യി​ല്ല. അ​ങ്ങ​നെ മാ​ത്ര​മാ​ണ് യു​ദ്ധം അ​വ​സാ​നി​ക്കു​ന്ന​ത്’. ഓ​ർ​ബെ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം പ​ല​പ്പോ​ഴും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ഓ​ർ​ബ​ൻ പ​റ​ഞ്ഞു. റ​ഷ്യ, യു​ക്രെ​യ്ൻ ആ​ക്ര​മി​ച്ച​തി​നു​ശേ​ഷം ക്രെം​ലി​നു​മാ​യി ബ​ന്ധം പു​ല​ർ​ത്തു​ന്ന ഏ​ക യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ നേ​താ​വാ​ണ് ഓ​ർ​ബ​ൻ. അ​തേ​സ​മ​യം, ഓ​ർ​ബ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന് ട്രം​പി​നെ​തി​രെ​യു​ള്ള വി​മ​ർ​ശ​നം യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ആ​വ​ർ​ത്തി​ക്കുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെക്രട്ടേറിയറ്റിൽ പാർട്ടിക്കാരുടെയടക്കം വൻ തള്ളിക്കയറ്റം , ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിൽ

0
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ...

സെക്രട്ടേറിയറ്റിൽ വൻ തള്ളിക്കയറ്റം ; ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിലായി

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ...

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത്...

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി...

0
കൊല്ലം: തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ...