വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ ഇറാന്‍ അവശേഷിക്കില്ലെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

ടെഹ്‌റാന്‍: വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും പ്രതിസന്ധിയിലാക്കി ദക്ഷിണ ഇറാനില്‍ വീണ്ടും യുഎസ് ആക്രമണം. തീരദേശ നഗരമായ സിരികിലാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. ആക്രമണം ട്രംപ് സ്ഥിരീകരിച്ചു. ഇറാന്‍ ഇനിയും പാഠം പഠിച്ചില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പറഞ്ഞു. ‘വെടിനിര്‍ത്തല്‍ ലംഘനം തുടര്‍ന്നാല്‍ യുഎസ് സൈന്യം തുടങ്ങിവെച്ചത് അവസാനിപ്പിക്കും. അങ്ങനെ വന്നാല്‍ ഇറാന്‍ അവശേഷിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. ലക്ഷ്യമിട്ടത് ഇറാന്റെ സൈനിക നിരീക്ഷണ സംവിധാനങ്ങളും ഡ്രോണ്‍ സംഭരണശാലകളുമാണെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. എന്നാല്‍ മേഖലയിലെ യുഎസ് കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചെന്ന് ഐആര്‍ജിസിയും വ്യക്തമാക്കി. ആക്രമണം ഹോര്‍മുസിലെ കപ്പല്‍ ആക്രമണത്തിന് തിരിച്ചടി.

ഹോര്‍മുസില്‍ എണ്ണ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ദക്ഷിണ ഇറാനിലെ യുഎസ് ആക്രമണമുണ്ടായത്. പനാമ പതാകയുള്ള ‘എംടി കികു’ എന്ന എണ്ണ കപ്പലിലാണ് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്. ഇതിന് പിന്നാലെ ആദ്യം യുഎസ് ഇറാനില്‍ ആക്രമണം നടത്തിയിരുന്നു. രണ്ടാമത്തെ തവണയാണ് ഇറാനില്‍ യുഎസ് ആക്രമണം നടത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിന് കാർ ഡ്രൈവറുടെ മൂക്ക് ഇടിച്ചു തകർത്തു : പത്തനംതിട്ട...

0
പത്തനംതിട്ട: സ്കൂട്ടറിന് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് കാർ ഡ്രൈവറുടെ മൂക്കിന്റെ പാലം...

വിമാന ടിക്കറ്റ് നിരക്ക് വർധന: യാത്രാനിരക്ക് കൊള്ളയടിക്കുന്ന കമ്പനികൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി

0
ദില്ലി: അമിത വിമാന ടിക്കറ്റ് നിരക്കിൽ വിമാനക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം....

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...