അമേരിക്കയുടെ ആക്രമണം ഇറാന്റെ ആണവനിലയങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടണ്‍: അമേരിക്കയുടെ ആക്രമണം ഇറാന്റെ ആണവനിലയങ്ങളില്‍ നാശനഷ്ടങ്ങളുണ്ടാക്കിയെന്ന് ട്രംപ്. ഞായറാഴ്ചത്തെ ആക്രണങ്ങളിലെ നാശനഷ്ടങ്ങള്‍ കുറച്ചു കാണാനുള്ള ഇറാന്റെ ശ്രമങ്ങള്‍ തള്ളിയിരിക്കുകയാണ് ട്രംപ്. ഇറാന്റെ എല്ലാ ആണവനിലയങ്ങളിലും നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയെന്ന് സാറ്റലൈറ്റ് ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപ് പറഞ്ഞത്.കനത്ത സുരക്ഷയുള്ള ഫോര്‍ഡോ ആണവനിലയത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് മൂന്ന് സ്ഥലങ്ങളില്‍ നാശനഷ്ടങ്ങളുണ്ടായി എന്നതാണ്. ഭൂനിരപ്പില്‍ നിന്നും ഏറ്റവും താഴെയായാണ് വലിയ നാശം സംഭവിച്ചത്. എന്നാല്‍ ഇറാന്‍ തങ്ങളുടെ ആണവനിലയത്തിനുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വെളിപ്പെടുത്തിയിട്ടില്ല.

ആക്രമണത്തില്‍ രണ്ട് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതായും ആണവനിലയത്തെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത വ്യോമപ്രതിരോധ സംവിധാനം തകര്‍ന്നതായും സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് മനസിലാക്കാമെന്ന് ട്രംപ് പറഞ്ഞു. ഭൂമിക്കടിയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന ഫോര്‍ഡോ ആണവനിലയത്തിനുള്ള യഥാര്‍ത്ഥ നാശനഷ്ടങ്ങള്‍ അജ്ഞാതമായി തുടരുകയാണെന്നാണ് ഇന്ന് രാവിലെ യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗത്തില്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ തലവന്‍ റാഫേല്‍ ഗ്രോസി പറഞ്ഞത്. അതേസമയം ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമിട്ട് ഇറാനില്‍ നിന്ന് വീണ്ടും കനത്ത മിസൈല്‍ ആക്രമണമുണ്ടായിരിക്കുകയാണ്. ഇസ്രായേലില്‍ ഉടനീളം അപായ സൈറണുകള്‍ മുഴങ്ങി. രാത്രി ഇറാന്‍ നഗരങ്ങളായ തെഹ്‌റാന്‍, ഇസ്ഫഹാന്‍, ഖറാജ് എന്നിവിടങ്ങള്‍ക്ക് നേരെ ഇസ്രായേലിന്റെ വ്യാപക വ്യോമാക്രമണവും നടന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിമാനനേട്ടം : മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ ; അനുവദിച്ച തുകയുടെ 42.36 ശതമാനവും...

0
ന്യൂഡൽഹി : നടപ്പുസാമ്പത്തികവർഷത്തെ ഇതുവരെയുള്ള മൂലധനച്ചെലവ് വിനിയോഗത്തിൽ കേരളം മുന്നിൽ. ഏപ്രിൽ...

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു ; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ ;...

0
കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്-ശ്രുതി...

മെസിയുടെ പേരിലെ തട്ടിപ്പ് ; മുൻ കായിക മന്ത്രിയുടെ ഇടപാടുകളിൽ എസ്ഐടി അന്വേഷണം തുടങ്ങി

0
കോഴിക്കോട് : മെസിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിലുള്ള തട്ടിപ്പിൽ മുൻ കായിക...

കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന നിബന്ധന ചോദ്യം ചെയ്ത് കൊടിക്കുന്നിൽ...

0
ഡൽഹി : കെപിസിസി അധ്യക്ഷ പദവിയിൽ മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന...