യുഎസ് ആക്രമണം സൈനികമായി ഇറാനെ തളർത്തിയെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ: രണ്ട് രാത്രികളിൽ ഇറാന് നേരെ നടത്തിയ ആക്രമണം സൈനികമായി ഇറാനെ തളർത്തിയെന്ന് യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. താൻ നടത്തിയ ഇടപെടലുകളാണ് ആഗോള വിപണിയിൽ എണ്ണവില കുറയാൻ ഇടയാക്കിയതെന്നും ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഹോർമുസിൽ ഇടപെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്ന് അമേരിക്കക്ക് ഇറാൻ സേന താക്കീത് നൽകി. കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയതുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ അട്ടിമറിക്കാൻ ശ്രമിച്ചാൽ കനത്ത തിരിച്ചടിയെന്നും ഇറാൻ സേന മുന്നറിയിപ്പ് നൽകി. നിലവിലെ പരമോന്നത നേതാവ് മുജ്തബ ഖാംനഈയെയും വധിക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കഴിഞ്ഞ ദിവസം ഭീഷണി ഉയർത്തിയിരുന്നു. സംസ്കാര ചടങ്ങിൽ രണ്ട് കോടിയോളം പേർ പങ്ക് ചേരും.

അതിനിടെ ,യു.എസും ഇറാനും തമ്മിലുള്ള സംഘർഷം പരിഹരിക്കുന്നതിനായി ഖത്തറും പാകിസ്താനും സംയുക്തമായി നടത്തിയ ചർച്ചകൾ വിജയമെന്ന് മധ്യസ്ഥ രാജ്യങ്ങൾ അറിയിച്ചു. 14 ഇന ധാരണപത്രത്തിലെ വിവിധ വിഷയങ്ങളിൽ പുരോഗതിയുണ്ട്. ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം, ഇറാന്‍റെ മരവിപ്പിച്ച സ്വത്തുക്കളുടെ കൈമാറ്റം എന്നിവയിൽ ഊന്നിയായിരുന്നു ചർച്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം; കേരളത്തിലെ എംപിമാരുടെ യോഗം വിളിക്കണമെന്ന് ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: പാലക്കാട് റെയില്‍വേ ഡിവിഷന്‍ വിഭജനവുമായി ബന്ധപ്പെട്ട് എംപിമാരുടെ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട്...

സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷം: ചികിത്സയിലുള്ള SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പോലീസ്

0
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്....

ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ തീരുമാനം; പട്ടിക നൽകിയാൽ ഉടൻ നിയമനമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: പട്ടിക നല്‍കിയാല്‍ ബോര്‍ഡ്- കോര്‍പ്പറേഷന്‍ നിയമനങ്ങള്‍ ഉടനെ നടത്തുമെന്ന് മുഖ്യമന്ത്രി...

മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ശ്രമം; വനിതാ മാധ്യമപ്രവർത്തകരെ ഡൽഹി പൊലീസ് മർദിച്ചതായി പരാതി

0
ന്യൂഡല്‍ഹി: ഡൽഹി പൊലീസ് വനിതാ മാധ്യമപ്രവർത്തകരെ തല്ലിച്ചതച്ചതായി ആരോപണം. ഫോർ പിഎം...