യുഎസ് : യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രകോപിതരായ ട്രംപ് അനുകൂലികള്‍ യുഎസ് പാര്‍ലമെന്നന്‍റ് കെട്ടിടത്തിലേക്ക് ഇരച്ചുകയറി . പ്രതിഷേധത്തിനിടയിലുണ്ടായ വെടിവെയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പടെ നാല് പേര്‍ മരിച്ചു.52 പേരെ അറസ്റ്റും ചെയ്തു. നിയുക്ത പ്രസിഡന്‍റ് ജോ വൈഡന്‍റെ വിജയം അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിന്‍റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് അക്രമാസക്തരായ ആയിരക്കണക്കിന് ട്രംപ് അനുകൂലികള്‍ കപ്പിറ്റോള്‍മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തു കടന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവങ്ങള്‍.
ഇരു സഭകളും അടിയന്തിരമായി നിര്‍ത്തി വെച്ച് അംഗങ്ങളെ ഒഴിപ്പിച്ചു. ബൈഡന്‍റെ വിജയം കോണ്‍ഗ്രസ് സമ്മേളനത്തില്‍ അംഗീകരിക്കരുതെന്ന ട്രംപിന്‍റെ അഭ്യര്‍ത്ഥന നേരത്തെ വൈസ് പ്രസിഡന്‍റും സെനറ്റിലെ റിപ്പബ്ളിക്കന്‍ നേതാവുമായ മൈക്ക് പെന്‍സ് തള്ളിയിരുന്നു. ഇരച്ചെത്തിയ പ്രതിഷേധക്കാരില്‍ നിന്നും രക്ഷപ്പെടാന്‍ യുഎസ് ജനപ്രതിനിധി സഭ അംഗങ്ങള്‍ ഭൂഗര്‍ഭടണല്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ രൂക്ഷ വിമര്‍ശനവുമായി നിയുക്ത പ്രസിഡന്‍റ് ജോ ബൈഡനും രംഗത്തു വന്നിരിക്കുന്നു. ജനാധിപത്യശിഥിലമായതിന്‍റെ ഓര്‍മ്മപ്പെടുത്തലാണ് അക്രമങ്ങളെന്ന് ജോബൈഡന്‍ ട്വീറ്റ് ചെയ്തു.