എല്‍.ഡി.എഫ് വിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എന്‍സിപി ഇടതുപക്ഷ മുന്നണി  വിടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. കേരളത്തിലെ സാഹചര്യം പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനെ ബോധ്യപ്പെടുത്തി. ഇടതുമുന്നണി വിടേണ്ടതില്ലെന്ന് അറിയിച്ചു. ഭരണത്തുടര്‍ച്ച ഉറപ്പെന്നും മന്ത്രി.

ശരത് പവാറുമായുള്ള കൂടിക്കാഴ്ച ശുഭകരമെന്നും എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി.  നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ അല്ലാതെ മറ്റ് മണ്ഡലങ്ങള്‍ ലഭിക്കുന്നതിലെ ആശങ്കയും അദ്ദേഹം ശരത് പവാറിനെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പാറ്റേണ്‍ കണക്ക് അടക്കം ശശീന്ദ്രന്‍ മുംബൈയിലേക്ക് കൊണ്ടുപോയിരുന്നു. മാന്യമായ പരിഗണന പാര്‍ട്ടിക്ക് മുന്നണിയില്‍ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അത് ഉറപ്പാക്കുന്നുണ്ടെന്നും ശരത് പവാറിനോട് ശശീന്ദ്രന്‍ വ്യക്തമാക്കി.

ഇടതുമുന്നണിയില്‍ തുടരുന്നതിന് ശരത് പവാറും എതിരല്ലെന്നാണ് വിവരം. കൃത്യമായ രാഷ്ട്രീയ പരിരക്ഷയും പരിഗണനയും എന്‍.സി.പി ക്ക്  മുന്നണിയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് മാത്രമാണ് പവാറിന്റെ ആവശ്യം. എന്‍സിപിയിലെ അടുത്ത സംഘവും വരുംദിവസങ്ങളില്‍ ശരത് പവാറിനെ കാണും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...