ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട് ട്രംപ്

For full experience, Download our mobile application:
Get it on Google Play

യുഎസ് ; തൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് മെറ്റയോട് ആവശ്യപ്പെട്ട് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡന്റെ വിജയം ട്രംപ് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ അനുയായികൾ വാഷിംഗ്ടണിലെ യുഎസ് ക്യാപിറ്റോൾ അക്രമിച്ചതിനെത്തുടർന്ന് രണ്ട് വർഷം മുമ്പ് മുൻ പ്രസിഡന്റിനെ ഫേസ്ബുക്കിൽ നിന്ന് വിലക്കിയിരുന്നു. വരും ആഴ്ചകളിൽ തീരുമാനം പ്രഖ്യാപിക്കുമെന്ന് മെറ്റ അറിയിച്ചു. ജനുവരി 6 ന് നടന്ന ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കും ട്വിറ്ററും ട്രംപിനെ നിരോധിച്ചിരുന്നു. ട്രംപ് തന്റെ ട്വിറ്റർ അക്കൗണ്ട് ഉപയോഗിച്ച് ക്യാപിറ്റോളിന് സമീപം ഒത്തുകൂടാൻ പിന്തുണക്കാരോട് ആഹ്വനം ചെയ്തിരുന്നു. കൂടാതെ ആക്രമണത്തിന് മുമ്പുള്ള ഒരു പ്രസംഗത്തിൽ ശക്തമായി പോരാടാൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

മാത്രമല്ല ആക്രമണം പുരോഗമിക്കുമ്പോൾ സർട്ടിഫിക്കേഷൻ നിർത്താത്തതിന് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെ അദ്ദേഹം ട്വിറ്ററിൽ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ വർഷം എലോൺ മസ്‌ക് പ്ലാറ്റ്‌ഫോം വാങ്ങിയതിനെത്തുടർന്ന് ട്വിറ്റർ ട്രംപിനെതിരായ വിലക്ക് നീക്കി. ട്രംപ് ഇതുവരെ ട്വീറ്റ് ഒന്നും ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഫേസ്ബുക്കിലും ട്വിറ്ററിലും ട്രംപിന്റെ അക്കൗണ്ടുകൾക്ക് യഥാക്രമം 34 ദശലക്ഷവും ഏകദേശം 88 ദശലക്ഷവും ഫോളോവേഴ്‌സ് ഉണ്ട്. ട്രൂത്ത് സോഷ്യലിൽ, അദ്ദേഹത്തിന് 5 ദശലക്ഷത്തിൽ താഴെ അനുയായികളുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച

0
തിരുവനന്തപുരം: വർക്കലയിൽ വീട് കുത്തിത്തുറന്ന് വൻ കവർച്ച. അയണികുഴിവിള സ്വദേശി ബാബുവിന്റെ...

ഇതര സംസ്ഥാന തൊഴിലാളി കഞ്ചാവുമായി പിടിയിൽ

0
കൊച്ചി: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ...

കേരളത്തിൽ ഓഗസ്റ്റ് എട്ട് വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ...

0
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ ഓഗസ്റ്റ് എട്ട് വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40...

മലപ്പുറത്ത് വ്യാജ കുടിവെള്ള നിർമാണ കേന്ദ്രം പൂട്ടിച്ചു

0
മലപ്പുറം: പ്രമുഖ കുടിവെള്ള ബ്രാൻഡുകളുടെ പേരിൽ കുഴൽക്കിണർ വെള്ളം കുപ്പികളിൽ...