ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ഹമാസ് ഉടൻ അംഗീകരിക്കണമെന്ന് ട്രംപ്

For full experience, Download our mobile application:
Get it on Google Play

വാഷിങ്‌ടൻ : ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള കരാർ ഹമാസ് ഉടൻ അംഗീകരിക്കണമെന്ന് ഇത് ഹമാസിനുള്ള അവസാന മുന്നറിയിപ്പാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഇസ്രയേൽ എന്റെ നിബന്ധനകൾ അംഗീകരിച്ചു. ഹമാസും കരാർ അംഗീകരിക്കേണ്ട സമയമാണിതെന്ന് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ ട്രംപ് കുറിച്ചു. ‘കരാർ അംഗീകരിക്കാതിരുന്നാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഞാൻ ഹമാസിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് എന്റെ അവസാന മുന്നറിയിപ്പാണ്, ഇനി ഒന്നുകൂടി ഉണ്ടാകില്ലെന്ന് ട്രംപ് പറഞ്ഞു. കരാർ പ്രകാരം, ഹമാസിന്റെ പിടിയിലുള്ള ശേഷിക്കുന്ന 48 ബന്ദികളെയും ആദ്യ ദിനം തന്നെ വിട്ടയക്കണം.

പകരം ഇസ്രയേലിലെ ജയിലുകളിൽ കഴിയുന്ന ആയിരത്തിലേറെ പലസ്തീനികളെയും വിട്ടയക്കും. തുടർന്ന് വെടിനിർത്തൽ നിലനിൽക്കെ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകളും നടത്തും. ട്രംപിന്റെ നിർദ്ദേശം ഇസ്രയേൽ ഗൗരവമായി പരിഗണിക്കുകയാണെന്ന് ഇസ്രയേലിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ അതിന്റെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...