സത്യമാണ് തന്റെ ആയുധം – രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി: മോദി പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ സ്ഥിരജാമ്യം ലഭിച്ച ശേഷം സത്യമാണ് തന്റെ ആയുധമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. മിത്രങ്ങളില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. ‘മിത്രങ്ങളില്‍ നിന്ന് ജനാധിപത്യത്തെ രക്ഷിക്കാനുള്ള പോരാട്ടമാണിത്. ഈ പോരാട്ടത്തില്‍ സത്യമാണെന്റെ ആയുധം, സത്യമാണെന്റെ അഭയസ്ഥാനവും’. രാഹുല്‍ ട്വീറ്റ് ചെയ്തു.

‘മോദി’ പരാമര്‍ശത്തിലെ മാനനഷ്ടക്കേസില്‍ രാഹുലിനെ ശിക്ഷിച്ച സൂറത്ത് മജിസ്‌ട്രേറ്റ് കോടതി നേരത്തെ 30 ദിവസത്തേക്ക് ജാമ്യം അനുവദിച്ചിരുന്നു. അപ്പീല്‍ നല്‍കാനായിരുന്നു മജിസ്‌ട്രേറ്റ് കോടതി 30 ദിവസം ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെ ഇന്ന് രാഹുല്‍ സെഷന്‍സ് കോടതിയില്‍ അപ്പീല്‍ നല്‍കിയതോടെയാണ് സ്ഥിര ജാമ്യം ലഭിച്ചത്. മെയ് മൂന്നിനാകും കേസ് വീണ്ടും പരിഗണിക്കുക. കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ രാഹുലിന്റെ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിൽ വിനോദ സഞ്ചാരത്തിന് പൂർണ്ണ നിരോധനം

0
ഇടുക്കി : ഇടുക്കി ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലും ഉരുൾപൊട്ടൽ,...

കനത്ത മഴയും മണ്ണിടിച്ചിലും ; ഇടുക്കി ജില്ലയില്‍ 14 വീടുകള്‍ പൂര്‍ണമായും 69 വീടുകള്‍...

0
ഇടുക്കി: കനത്ത മഴയിലും മണ്ണിടിച്ചിലിലും ജില്ലയിലെ 14 വീടുകള്‍ പൂര്‍ണമായും 69...

രാത്രികാല ബൈക്ക് അഭ്യാസികൾക്കെതിരെ എം.വി.ഡി നടപടി ; 2,20,500 രൂപ പിഴ

0
എറണാകുളം: നഗരപ്രദേശങ്ങളിലും കോർപ്പറേഷൻ പരിധിയിലും രാത്രികാലങ്ങളിൽ ശബ്ദമലിനീകരണവും ഭീതിയും സൃഷ്ടിക്കുന്ന ബൈക്...

റാന്നി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ 237 പേർ

0
റാന്നി : റാന്നി താലൂക്കില്‍ വിവിധ വില്ലേജുകളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകൾ...