മുടിയുടെ സംരക്ഷണത്തിന് ആയുര്‍വേദം പരീക്ഷിക്കൂ

For full experience, Download our mobile application:
Get it on Google Play

കൊച്ചി :  ശൈത്യകാലം വന്നെത്തി. എന്നാല്‍ ഈ സീസണ്‍ നിങ്ങളുടെ ചര്‍മ്മത്തിന്‍റെയും മുടിയുടെയും കാര്യത്തില്‍ ചില പ്രശ്നങ്ങള്‍ കൊണ്ടുവരുന്ന സീസണാണ്. ശൈത്യകാലം ഒരു ഡ്രൈ സീസണാണ്.  ശൈത്യകാലത്ത് അമിതമായ അളവില്‍ മുടി കൊഴിച്ചില്‍ നമുക്ക് അനുഭവപ്പെടുന്നു. മഞ്ഞുകാലത്ത് മുടി നശിക്കുന്നതിന്‍റെ  കാരണങ്ങളെക്കുറിച്ചും ശൈത്യകാലത്ത് മുടി കൊഴിച്ചില്‍ തടയുന്നതിനുള്ള ആയുര്‍വേദ വഴികളെക്കുറിച്ചും അറിയാം.

മഞ്ഞുകാലത്ത് മുടി നശിക്കുന്നതിനുള്ള കാരണങ്ങള്‍ :
ആയുര്‍വേദ പ്രകാരം ശൈത്യകാലത്ത് വാതദോഷം ഉയര്‍ന്നതായി മാറുന്നു. ഇത് മുടി കൊഴിച്ചില്‍, വരള്‍ച്ച, താരന്‍ എന്നിങ്ങനെ വിവിധ
ആയുര്‍വേദ പ്രകാരം ശൈത്യകാലത്ത് വാതദോഷം ഉയര്‍ന്നതായി മാറുന്നു. ഇത് മുടി കൊഴിച്ചില്‍, വരള്‍ച്ച, താരന്‍ എന്നിങ്ങനെ വിവിധ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍, ആയുര്‍വേദ ഹെര്‍ബല്‍ ഓയിലുകള്‍ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടിയെ ശാന്തമാക്കുകയും മുടിവേരുകളെ ശക്തിപ്പെടുത്തുകയും ചെയ്യും.
മുടി പ്രശ്‌നങ്ങള്‍ക്ക് കാരണം :
തണുപ്പുകാലത്ത് ശരീരത്തിലെ സെബം സ്രവണം കുറയുന്നു. സെബാസിയസ് ഗ്രന്ഥികളില്‍ നിന്നുള്ള സെബം ഉല്‍പാദനത്തെ തണുപ്പ് കാലാവസ്ഥ ബാധിക്കുകയും അത് വരണ്ടതാക്കുകയും തലയില്‍ താരന്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ശൈത്യകാലത്ത് വായുവിലെ ഈര്‍പ്പം കുറയുന്നതിനാല്‍ തലമുടി എളുപ്പത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുകയും മുടി പൊട്ടുകയും മുഷിഞ്ഞതും വരണ്ടതുമായി മാറുകയും ചെയ്യുന്നു.
ദിവസവും നെല്ലിക്ക കഴിക്കുക :
ദിവസവും നെല്ലിക്ക കഴിക്കുന്നത് മുടി പ്രശ്‌നങ്ങള്‍ കുറയ്ക്കാനുള്ള ഒരു വഴിയാണ്. നിങ്ങള്‍ക്ക് രാവിലെ നെല്ലിക്ക കഴിക്കുകയോ നെല്ലിക്ക ജ്യൂസ് കുടിക്കുകയോ ചെയ്യാം. ഇത് പൊടി രൂപത്തിലും കഴിക്കാവുന്നതാണ്.
മുടിയില്‍ എണ്ണ തേക്കുക :
തിരക്കിട്ട ജീവിതശൈലി കാരണം മിക്കവരും ഇത് ഒഴിവാക്കാറുണ്ട്. എന്നാല്‍ മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ മുടിയില്‍ എണ്ണ തേക്കുന്നതോളം മികച്ചൊരു പ്രവൃത്തി വേറെയില്ല. നിങ്ങളുടെ മുടിക്ക് പോഷണം ആവശ്യമാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും മുടിയില്‍ എണ്ണ തേക്കുക. വെളിച്ചെണ്ണ, നെല്ലിക്ക എണ്ണ, ഭൃംഗരാജ് ഓയില്‍, ആവണക്കെണ്ണ, എള്ളെണ്ണ എന്നിവയെല്ലാം ഉപയോഗിക്കാന്‍ ശ്രമിക്കുക.
ശര്‍ക്കര കഴിക്കുക :
മഞ്ഞുകാലത്ത് ശര്‍ക്കര കഴിക്കുന്നത് നല്ലതാണ്. ദഹനപ്രശ്നങ്ങള്‍ പരിഹരിക്കാനും ഹീമോഗ്ലോബിന്‍ കൂട്ടാനും ഇത് നിങ്ങളെ സഹായിക്കുന്നു. പഞ്ചസാരയ്ക്ക് പകരം ശര്‍ക്കര ചേര്‍ക്കുക. ഭക്ഷണത്തിന് ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിക്കുക. മുടി കൊഴിച്ചിലിന് എള്ള് മികച്ചതാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത് എള്ള് കഴിക്കുന്നത് വളരെ ഫലപ്രദമാണ്.
ഡയറ്റ് ശ്രദ്ധിക്കുക :
മഞ്ഞുകാലമായതിനാല്‍ നിങ്ങളുടെ ദഹനം അതിന്‍റെ  ഉച്ചസ്ഥായിയിലായിരിക്കും. അതിനാല്‍ നിങ്ങള്‍ക്ക് വിശപ്പ് തോന്നുമ്പോഴെല്ലാം ജങ്ക് ഫുഡോ ഫ്രൈ ചെയ്ത ഭക്ഷണങ്ങളോ കഴിക്കരുത്. പുതിയതും വീട്ടില്‍ പാകം ചെയ്തതുമായ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. അതുപോലെ തന്നെ ഈ സീസണില്‍ വ്യായാമം ചെയ്യാനും നിങ്ങള്‍ മറക്കരുത്.
നെയ്യ് കഴിക്കുക :
വരണ്ട കാലാവസ്ഥയില്‍ നിങ്ങളുടെ കുടലിനും ചര്‍മ്മത്തിനും ഏറ്റവും മികച്ച മോയ്‌സ്ചറൈസറാണ് നെയ്യ്. അതിനാല്‍ ശൈത്യകാലത്ത് നെയ്യ് കഴിക്കാന്‍ മറക്കരുത്. ഉറക്കസമയത്ത് കാല്‍ മസാജ് ചെയ്യുന്നത് നല്ല ഉറക്കം ലഭിക്കുന്നതിനും ശരീരത്തിനും മനസ്സിനും പുഷ്ടി നല്‍കാനും സഹായിക്കും. രാത്രിയില്‍ മൂക്കില്‍ കുറച്ച് നെയ്യ് തുള്ളികള്‍ ഉറ്റിക്കുന്നത് നല്ലതാണ്. മുടി കൊഴിച്ചില്‍, നരച്ച മുടി, സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ എന്നിവയ്ക്ക് ഇത് പരിഹാരമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....