Friday, July 4, 2025 1:27 pm

തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട യുവാവിന് കുത്തേറ്റു

For full experience, Download our mobile application:
Get it on Google Play

കടുത്തുരുത്തി : പൊതു സ്ഥലത്ത് തര്‍ക്കം പരിഹരിക്കാന്‍ ഇടപെട്ട പെരുവ മൈലെള്ളുംതടത്തില്‍ രതീഷിന്​ ​(40) ആണ് കുത്തേറ്റത്. സംഭവത്തില്‍ മുന്‍ പോലീസുകാരന്‍ കണ്ണൂര്‍ ഇരിട്ടി ആനന്ദവിലാസത്തില്‍ പ്രസാദിനെ (50) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂര്‍ പോലീസ് ആണ് പ്രതിയെ​ അറസ്​റ്റ്​ ​ചെയ്​തത്. ഞായറാഴ്​ച രാവിലെ 8.30 ഓടെ പെരുവ ജങ്​ഷനിലായിരുന്നു സംഭവം.

പെരുവ ജങ്​ഷനില്‍ ബസ്​ കാത്തുനില്‍ക്കുന്നതിനിടെ ഇടുക്കി സ്വദേശിയായ റെജിയും പ്രസാദും തമ്മില്‍ തര്‍ക്കമുണ്ടായി. തുടര്‍ന്ന്​ പ്രസാദ്​ മര്‍ദിക്കാന്‍ ശ്രമിച്ചതോടെ അതുവഴിവന്ന ബസിലേക്ക്​ റെജി ഓടിക്കയറി. പിന്നാലെയെത്തിയ പ്രസാദ് വീണ്ടും ആക്രമിക്കാന്‍ ശ്രമിക്കുമ്പോഴാണ് രതീഷ് ഇടപെടുന്നത്. ഇതിനിടെയാണ് പ്രസാദിന്റെ കുത്ത്​ രതീഷിനേല്‍ക്കുന്നത്​. ബഹളത്തിനിടെ റെജി ബസില്‍ നിന്നുമിറങ്ങി ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളൂര്‍ സി.ഐ പ്രസാദിന്റെ നേതൃത്വത്തില്‍ പോലീസ് പ്രതി പ്രസാദിനെ അറസ്​റ്റ്​ ചെയ്​തു. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു. ​

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെഡിക്കൽ കോളേജ് കെട്ടിടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കും : ജില്ലാ കളക്ടർ ജോൺ...

0
കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ പ്രാഥമിക അന്വേഷണം നടത്തിയതിന്...

മന്ത്രി വീണാ ജോർജ്ജ് രാജി വെയ്ക്കണം : ഡി.സി.സി യുടെ പ്രതിഷേധ മാർച്ച് ഇന്ന്...

0
പത്തനംതിട്ട : കെടുകാര്യസ്ഥതയുടേയും അഴിമതിയുടേയും ആൾരൂപമായ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്...

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത. കേരളത്തിൽ ഇന്ന്...

ജോലി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്തരുതെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ടിന്റെ സർക്കുലർ

0
പത്തനംതിട്ട : ജോലി സമയത്ത് ജീവനക്കാർ മദ്യപിച്ച് എത്തരുതെന്ന് പത്തനംതിട്ട...