പ്രിന്‍സിപ്പലിന്റെ കാലുപിടിപ്പിച്ചെന്ന ആരോപണം ; മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തന്നെക്കൊണ്ട് കാലുപിടിപ്പിച്ചതെന്ന് കാസര്‍ഗോഡ് ഗവ.കോളജ് വിദ്യാര്‍ത്ഥി മുഹമ്മദ് സാബിര്‍ സനദ്. ഭയം കൊണ്ടാണ് ഇതുവരെ പ്രതികരിക്കാത്തത്. കോളജിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാകുമെന്നും സനദ് പറഞ്ഞു. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ കാലുപിടിക്കണമെന്ന് ആവശ്യപ്പെട്ടെന്നും വിദ്യാര്‍ത്ഥി പ്രതികരിച്ചു.

‘കോളജില്‍ അക്രമം നടത്തിയിട്ടില്ല. മാനഭംഗ ശ്രമത്തിന് ഉള്‍പ്പെടെ കേസ് നല്‍കിയത് പ്രതികാര നടപടിയാണ്. ആദ്യം പ്രിന്‍സിപ്പല്‍ പറഞ്ഞത് മുഖത്ത് അടിക്കാന്‍ ശ്രമിച്ചെന്നാണ്. പിന്നെ പറഞ്ഞു സാരിയില്‍ പിടിക്കാന്‍ ശ്രമിച്ചെന്ന്. ഇപ്പോള്‍ മാനഭംഗത്തിന് ശ്രമിച്ചെന്നാണ് ആരോപിക്കുന്നത്. കോളജില്‍ നിന്ന് പുറത്താക്കാനാണ് അവരുടെ ശ്രമം’. കോളജിനുള്ളില്‍ വര്‍ഗീയ ചേരിതിരിവിനുള്ള ശ്രമങ്ങള്‍ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നു എന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥി സ്വമേധയാ വന്ന് കാലില്‍ വീഴുകയായിരുന്നെന്നും എംഎസ്എഫില്‍ നിന്ന് നിരന്തരം ഭീഷണി നേരിടുന്നുണ്ടെന്നുമായിരുന്നു പ്രിന്‍സിപ്പല്‍ ഡോ.എം.രമയുടെ പ്രതികരണം. വിഷയത്തില്‍ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും പ്രിന്‍സിപ്പലിനെതിരെ രംഗത്തുവന്നിരുന്നു. അതേസമയം കോളജ് അധികൃതരുടെ പരാതിയില്‍ ആരോപണമുന്നയിച്ച വിദ്യാര്‍ത്ഥിക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...