പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം ; ഒടുവിൽ യുവാവിന് സംഭവിച്ചത്

For full experience, Download our mobile application:
Get it on Google Play

മിയാമി: ജീവനുള്ള പാമ്പുകളെ പാന്റിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവിനെ അധികൃതർ പിടികൂടി. അമേരിക്കയിൽ മിയാമിയിലെ വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് അധികൃതരാണ് ഇയാളെ പിടികൂടിയത്. പ്രത്യേക ബാഗിൽ പാമ്പുകളെ ഇട്ടശേഷം അരഭാഗത്ത് ഒളിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ (ടിഎസ്എ) ആണ് ഇക്കാര്യം പുറത്തുവിട്ടത്. പിടിച്ചെടുത്ത പാമ്പുകളെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിഷമില്ലാത്ത ഇനങ്ങളാണോ കടത്താൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്.

പാന്റിന്റെ അസാധരണമായ വലിപ്പവും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ നേരത്തേയും റിപ്പോർട്ട് ചെയ്തിരുന്നു. കുറച്ചുനാൾ മുമ്പ് കാനഡയിൽ നിന്ന് മൂന്ന് ബർമീസ് പെരുമ്പാമ്പുകളെ കടത്താൻ ശ്രമിച്ച അമേരിക്കൻ സ്വദേശിയെ അറസ്റ്റുചെയ്തിരുന്നു. യുഎസ്-കനേഡിയൻ അതിർത്തി വഴി ബസിൽ ആയിരുന്നു ഇയാളുടെ യാത്ര. വളരെ ചെറിയ പാമ്പുകളായിരുന്നു ഇയാൾ കടത്താൻ ശ്രമിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാലടി സർവകലാശാലയിൽ എസ്എഫ്ഐ സമരം 25-ാം ദിവസത്തിലേക്ക്

0
കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിദ്യാർഥികളുടെ സമരം 25-ാം...

കാറിന്റെ ചില്ല് തകർത്ത് കവർച്ച : സീരിയൽ മോഷ്ടാവ് എറണാകുളം സെൻട്രൽ പോലീസിന്റെ പിടിയിൽ

0
എറണാകുളം: നഗരത്തിൽ പാർക്ക് ചെയ്തിരുന്ന കാറുകളുടെ ചില്ലുകൾ തകർത്ത് മോഷണം നടത്തുന്ന...

കൊച്ചിയിൽ നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടയടി

0
കൊച്ചി: എറണാകുളം സൗത്ത് ജനതാ റോഡിൽ വിദ്യാർഥികൾ തമ്മിൽ നടുറോഡിൽ...

കോഴിക്കോട് കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം ; തിരച്ചിൽ തുടരുന്നു

0
കോഴിക്കോട്: കുന്ദമംഗലത്ത് പൂനൂർ പുഴയിൽ വയോധികയെ കാണാതായതായി സംശയം. താളികുണ്ട് സ്വദേശിനിയായ രാധയെയാണ്...