പത്തനംതിട്ട: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനാഭിപ്രായങ്ങളെ ഇല്ലാതാക്കാൻ ഭരണകൂടം ശ്രമിക്കുന്ന സാഹചര്യമാണ് രാഹുൽ ഗാന്ധിക്കെതിരായി സ്വീകരിച്ച നടപടിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കെ പി സി സി അംഗം പി.മോഹൻ രാജ് അഭിപ്രായപ്പെടു. കേരള എൻ ജി ഒ അസ്സോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ടെലിഫോൺ ഭവന് മുമ്പിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടുന്നവരെ കൽത്തുറുങ്കിൽ അടച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ഫാസിസമാണ്. തെറ്റുകളെ ചൂണ്ടിക്കാണിക്കാനും അവ തിരുത്തണമെന്ന് ആവശ്യപ്പെടുവാനും ജനാധിപത്യ രാഷ്ട്രത്തിൽ ഒരോ വ്യക്തിക്കും അവകാശമുള്ളപ്പോൾ സ്വതന്ത്രമായ ചിന്തയും പ്രവർത്തിയും നിഷേധിക്കുന്നത് മൂലം ജനാധിപത്യത്തിന്റെ മൂല്യങ്ങൾതന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അദേഹം അഭിപ്രായപ്പെട്ടു.
അഴിമതി രഹിത ഭാരതത്തിനായി നിരന്തരം പോരാടുന്ന രാഹുൽ ഗാന്ധിക്ക് കേരളത്തിലെ ജീവനക്കാരുടെ ഐക്യദാർഢ്യ പ്രഖ്യാപനവും യോഗത്തിൽ നടത്തി. ജില്ലാ പ്രസിഡൻറ് അജിൻ ഐപ്പ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.എസ്. വിനോദ് കുമാർ , ജില്ലാ സെക്രട്ടറി ഷിബു മണ്ണടി , ജില്ലാ ട്രഷറർ തട്ടയിൽ ഹരികുമാർ , സംസ്ഥാന കമ്മിറ്റിയംഗം ബിജു ശാമുവേൽ , ഭാരവാഹികളായ വിഷ്ണു സലിംകുമാർ , നൗഫൽഖാൻ , ദിലീപ് ഖാൻ , പിക്കു വി സൈമൺ ദർശൻ ഡി കുമാർ , അനിൽകുമാർ ബി,ജയപ്രസാദ് , റോണി പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
——————————————————————————————————































