വെഞ്ഞാറമ്മൂട്: പത്തു വയസുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ മധ്യവയസ്കൻ അറസ്റ്റിൽ. മാണിക്കൽ മൺവിളമുകൾ ജയശ്രീ ഭവനിൽ രാജനാണ് (59) അറസ്റ്റിലായത്. വെഞ്ഞാറമൂട് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. വീട്ടുപറമ്പിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ഇയാൾ ലൈംഗിക ഉദ്ദേശത്തോടുകൂടി ആക്രമിക്കുകയും കുട്ടി കുതറി ഓടി രക്ഷപ്പെടുകയുമായിരുന്നു. പരിഭ്രാന്തിയിൽ ഓടി വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് കാര്യം പറയുകയായിരുന്നു.
തുടർന്ന്, വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടയിൽ പ്രതി വീടിന് സമീപത്ത് എത്തിയതായി അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി പിടികൂടുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ല പോലീസ് മേധാവി ശിൽപയുടെ നിർദേശാനുസരണം വെഞ്ഞാറമൂട് ഇൻസ്പെക്ടറുടെ നേതൃത്വമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.





























