എലത്തൂർ ട്രയിൻ തീവയ്പ്പ് കേസ് ; ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: എലത്തൂർ ട്രയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക്. എന്നാൽ പ്രതി ഷൊർണൂരിൽ ഇറങ്ങിയത് തെറ്റിധാരണ പരത്താനാണെന്നും പോലീസ്. എന്നാൽ താൻ ഇറങ്ങിയ സ്ഥലം തനിക്ക് അറിയില്ലെന്നാണ് പ്രതി പറയുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഷാറൂഖ് ഇത് പറഞ്ഞത്. ഇന്ന് ഷാറൂഖിനെ തെളിവെടുപ്പിന്കൊണ്ടുപോകാനാണ് സാധ്യത. എലത്തൂർ കേസിൽ പ്രതിയെ സഹായിച്ച എസ്ഡിപിഐ കേന്ദ്രങ്ങളിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. പട്ടാമ്പി ഓങ്ങല്ലൂരിലെ കാരക്കാട് കോളനിയിലും, ഇയാൾ പെട്രോൾ വാങ്ങിയ ഷൊർണൂരിലെ പമ്പിലുമെത്തിച്ചായിരിക്കും തെളിവെടുപ്പ്.

പ്രതിയ്‌ക്ക് ഭക്ഷണം നൽകിയത് കാരയ്‌ക്കാട് കോളനിയിൽ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് തെളിവെടുപ്പ് നടത്തുന്നത്. ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങൾ തുടങ്ങി പല വിഷയങ്ങൾ സംശയത്തിൻ നിഴയിലാണ്. നിരവധി സിം കാർഡുകൾ ഉപയോഗിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തിയിരുന്നു. ഡൽഹിയിലേക്കും മുംബൈയിലേക്കും ഫോൺ കോളുകൾ പോയിട്ടുണ്ട്. അവസാനം വിളിച്ച് നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഇതെല്ലാം ദുരൂഹത നിറഞ്ഞു നിൽക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ എത്തിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...