Wednesday, April 17, 2024 1:17 am

ദൈവദൂതനെപ്പോലെ ടി.ടി.ഇ എത്തി ; നെഞ്ചുവേദന അനുഭവപ്പെട്ട യാത്രികന് പുതുജീവൻ

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ‘ഇന്ന് ഞാൻ ജീവിച്ചിരിക്കുന്നതിന്റെ കാരണം ദൈവദൂതനെപ്പോലെ അദ്ദേഹം എത്തിയതുകൊണ്ടാണ്.’ രണ്ടാം ജന്മം ലഭിച്ച അരുൺ കുമാറിന്റെ വാക്കുകളിൽ തന്റെ ജീവൻ രക്ഷിച്ച വ്യക്തിയോടുള്ള നന്ദി നിറഞ്ഞ് നിൽക്കുന്നു. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് ജനശതാബ്ദിയിലുള്ള യാത്രാമധ്യേ നെഞ്ചുവേദന അനുഭവപ്പെട്ട അരുണിനെ ടി.ടി.ഇ എസ്. വിനോദ് കുമാറാണ് കൃത്യസമയത്തെത്തി രക്ഷിച്ചത്. സ്വകാര്യ മെഡിക്കൽ ഉപകരണ കമ്പനിയിലെ ജീവനക്കാരനായ അരുൺ കുമാറിന് ഷൊർണ്ണൂരിൽ നിന്നും തിരുവനന്തപുരത്തുള്ള വീട്ടിലേക്കുള്ള യാത്രക്കിടെ കോട്ടയം എത്താറായപ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

Lok Sabha Elections 2024 - Kerala

വിവരം അറിഞ്ഞെത്തിയ ടി.ടി.ഇ കോട്ടയം സ്റ്റേഷനിൽ വിളിച്ച് ആംബുലൻസും വൈദ്യസഹായവും ഏർപ്പാടാക്കിയെങ്കിലും കൃത്യസമയത്ത് സ്റ്റേഷനിലെത്താൻ സാധിക്കാത്തതിനാൽ അരുണിന് വീണ്ടും ട്രെയിനിൽ കയറേണ്ടി വന്നു. സമയം പാഴാക്കാതെ വിനോദ് കുമാർ ചങ്ങനാശ്ശേരിയിൽ വിളിച്ച് ആംബുലൻസ് സൗകര്യം ഒരുക്കുകയായിരുന്നു. അരുൺ കുമാറിനെ തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതിനാൽ ജീവൻ രക്ഷിക്കാനായി. തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ വിനോദ്കുമാർ 22 വർഷമായി റെയിൽവേയിൽ സേവനമനുഷ്ഠിക്കുകയാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൊട്ടാസ്യം അടങ്ങിയ ഈ ഭക്ഷണങ്ങള്‍ കഴിക്കൂ, ബിപി കുറയ്ക്കാം…

0
മദ്യപാനം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി തുടങ്ങിയവ...

ഒരാൾക്കല്ല, 50 പേർക്ക് വരെ ഒരുമിച്ച് ഭക്ഷണമെത്തിക്കാൻ സൊമാറ്റോ

0
മുംബൈ: ഒരാൾക്ക് വേണ്ടി അല്ലാതെ ഗ്രൂപ്പുകൾക്കോ ​​ഇവൻ്റുകൾക്കോ വേണ്ടി ഭക്ഷണം എത്തിക്കാൻ...

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; അറസ്റ്റ്

0
കൊച്ചി : എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന...

നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ കാട്ടികൊടുക്കണം : മാർ തീമോത്തിയോസ്

0
ചെങ്ങന്നൂർ: നല്ലതു കാണുകയും കേൾക്കുകയും ചെയ്ത് നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ...