ദുരന്തമൊഴിയാതെ തുര്‍ക്കി ; വീണ്ടും ശക്തമായ ഭൂകമ്പം, രേഖപ്പെടുത്തിയത് 6.4 തീവ്രത

For full experience, Download our mobile application:
Get it on Google Play

തുര്‍ക്കി : തുര്‍ക്കിയില്‍ ആശങ്ക വീണ്ടും വിതച്ച് ഭൂകമ്പം. തിങ്കളാഴ്ച വൈകിട്ട് തെക്കന്‍ ഹതായ് പ്രവിശ്യയിലാണ് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. രണ്ടാഴ്ച മുമ്പ് ഉണ്ടായ തുടര്‍ഭൂകമ്പങ്ങളില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ ശ്രമം തുടരുന്നതിനിടെയാണ് പുതിയ സംഭവം. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം 40,402 പേര്‍ മരിച്ചു. അയല്‍രാജ്യമായ സിറിയയില്‍ 5,800-ലധികം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഫെബ്രുവരി 6 ന് പുലര്‍ച്ചെയാണ് തുര്‍ക്കിയിലെ തെക്കുകിഴക്കന്‍ കഹ്റമന്‍മാരാസ് പ്രവിശ്യയില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. തുടര്‍ന്ന് നടന്ന 40 ലധികം തുടര്‍ചലനങ്ങളിലായി തുര്‍ക്കിയിലും അയല്‍രാജ്യമായ സിറിയയിലും പതിനായിരക്കണക്കിന് ആളുകളാണ് മണ്ണിനടിയില്‍ കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം തുടരുമ്പോള്‍ ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ അണുബാധ പടരുമോ എന്ന ആശങ്ക വര്‍ധിച്ചുവരികയാണ്. കുടല്‍, ശ്വാസകോശ സംബന്ധമായ അണുബാധകള്‍ വര്‍ധിച്ചിട്ടുണ്ടെങ്കിലും ഇത് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നില്ലെന്ന് തുര്‍ക്കി ആരോഗ്യ മന്ത്രി ഫഹ്രെറ്റിന്‍ കോക്ക പറഞ്ഞു.

ഇതിനിടെ കെട്ടിടങ്ങള്‍ തകര്‍ന്നതിന് ഉത്തരവാദികളെന്ന് സംശയിക്കുന്നവര്‍ക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണ്. ഡെവലപ്പര്‍മാര്‍ ഉള്‍പ്പെടെ 100 ലധികം പ്രതികളെ തടങ്കലില്‍ വെയ്ക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. ഭൂകമ്പത്തിനു ശേഷം പ്രഭവകേന്ദ്രത്തോട് ഏറ്റവും അടുത്തുള്ള തെക്കന്‍ തുര്‍ക്കിയിലെ കഹ്റമന്‍മാരസിലെ ശ്മശാനത്തില്‍, ആയിരക്കണക്കിന് പുതിയ ശവക്കുഴികളാണ് ഉയര്‍ന്നത്. നിലവില്‍ കഹ്റാമന്‍മാരസിലും മറ്റുമായി കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള ശ്രമം തുടരുകയാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....