ടെലിവിഷൻ താരം സഞ്ചിത ഉഗാലെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ : പ്രമുഖ ഹിന്ദി ടെലിവിഷൻ സീരിയൽ നടിയായ സഞ്ചിത ഉഗാലെയെ മുംബൈയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വന്തം വീട്ടിലെ ഫാനിൽ സാരി ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. 30 വയസായിരുന്നു. ഇന്നലെ വൈകുന്നേരം 6.30നും 7.30നും ഇടയിലാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് വിശദമാക്കുന്നത്. സഹോദരിക്കും മാതാപിതാക്കൾക്കുമൊപ്പം താമസിച്ചിരുന്ന നടി സംഭവം നടക്കുമ്പോക്ഷൾ വീട്ടിൽ തനിച്ചായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ മുംബൈ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യ തന്നെയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.

പ്രശസ്തമായ ‘കുങ്കും ഭാഗ്യ’ എന്ന പരമ്പരയിലൂടെയാണ് സഞ്ചിത ടെലിവിഷൻ പ്രേക്ഷകർക്ക് ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കൂടാതെ ദംഗൽ ടിവിയിലെ ‘സാജൻ ഘർ’, ‘ദിൽവാലി ദുൽഹ ലേ ജായേഗി’ തുടങ്ങിയ ജനപ്രിയ സീരിയലുകളിലും അവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിനിസ്‌ക്രീനിലെ മികച്ച പ്രകടനങ്ങൾക്ക് പുറമേ വിക്കി കൗശൽ നായകനായ ‘ഛാവ’ എന്ന വലിയ ചരിത്ര സിനിമയിൽ താരാബായി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അവർ സിനിമാ ലോകത്തും സാന്നിധ്യമറിയിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...