വിവാഹം കഴിക്കാന്‍ ടിവി അവതാരകനെ തട്ടിക്കൊണ്ടുപോയി ; യുവസംരംഭക അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദിൽ ടെലിവിഷന്‍ അവതാരകനെ തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിച്ച യുവതി അറസ്റ്റിലായി. യുവസംരംഭകയായ തൃഷയാണ് അറസ്റ്റിലായത്. തെലുങ്ക് ടിവി അവതാകരനായ പ്രണവിനെയാണ് തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിര്‍ബന്ധിപ്പിച്ചത്. ഫെബ്രുവരി പത്തിന് ഉപ്പല്‍ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ കൈയില്‍ നിന്ന് രക്ഷപെട്ടതിന് പിന്നാലെ പ്രണവ് പരാതി നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചതിനാലാണ് തട്ടിക്കൊണ്ടുപോയതെന്ന് യുവതി പോലീസിനോട് പറഞ്ഞു.

രണ്ടുവർഷം മുമ്പ് ഒരു മാട്രിമാണിയൽ സൈറ്റിൽ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിച്ചു. തുടർന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കി. താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തുന്നത് തുടർന്നു. പ്രണവിനെ നിരീക്ഷിക്കുന്നതിനായി കാറിൽ ജിപി.എസും ഘടിപ്പിച്ചു. ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ മടങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തൃഷയെ അറസ്റ്റ് ചെയ്ത പോലീസ് ഒളിവിലുള്ള മറ്റ് നാല് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാവധി 22-ന് തുടങ്ങും; സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് 4 കിലോ അരി വീതം നൽകാൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് ഓണാവധി 22 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി...

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...