ഭൂരിപക്ഷം ഇല്ലെന്ന് ഗവര്‍ണര്‍ ; ലോക് ഭവന് മുന്നിൽ ടിവികെ പ്രവർത്തകരുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ലോക് ഭവന് മുന്നിൽ ടിവികെ പ്രവർത്തകരുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നു. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മനഃപൂർവം നിയമനം വൈകിപ്പിക്കുകയാണെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. തിരുപ്പൂർ ജില്ലയിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരാണ് ചെന്നൈയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ഇതിനിടെ, ഗവർണർ രാജേന്ദ്ര ആർലേക്കറുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കൂടിക്കാഴ്ച നടത്തുന്നതായുള്ള വാര്‍ത്തകൾ പുറത്തെത്തി. വ്യാഴാഴ്ച വൈകിട്ട് ലോക്ഭവനിലാണ് കൂടിക്കാഴ്ച. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും വിജയ് ഗവർണറെ കണ്ടിരുന്നു. എന്നാൽ 118 പേരുടെ പിന്തുണ രേഖാമൂലം തെളിയിച്ചാൽമാത്രമേ വിജയിയെ മന്ത്രി സഭ രൂപീകരിക്കാൻ ക്ഷണിക്കൂ എന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ടുകൾ.

നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ വിജയിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി രാജ്ഭവൻ പിന്നീട് ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...