പാക് താരങ്ങൾക്ക് ഇന്ത്യയിൽ കളിക്കാൻ തടസ്സമില്ല ; വിസ നടപടികൾ ഉദാരമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്നുള്ള കായിക താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിലേക്ക് എത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. രണ്ടിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര ടൂർണമെന്റുകൾക്കും രാജ്യാന്തര മത്സരങ്ങൾക്കും വേണ്ടിയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. പാക് താരങ്ങൾക്ക് ഇന്ത്യയിലെത്താനുള്ള വിസ നടപടികൾ ലഘൂകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. പാക് താരങ്ങൾക്ക് ഇന്ത്യയിൽ വരാമെങ്കിലും, പാകിസ്ഥാനുമായി മാത്രമുള്ള ഉഭയകക്ഷി മത്സരങ്ങൾ നടത്തില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കായിക മന്ത്രാലയം അറിയിച്ചു. വേദി ഇന്ത്യയിലായാലും മറ്റ് വിദേശ രാജ്യങ്ങളിലായാലും ഇരുരാജ്യങ്ങളും മാത്രമായുള്ള മത്സരങ്ങൾ ഉണ്ടാകില്ല. ഇന്ത്യ-പാക് പരമ്പരകൾ വിദേശ മണ്ണിൽ വെച്ച് നടത്താനുള്ള നീക്കങ്ങൾക്കും കേന്ദ്രത്തിന്റെ ഈ നയം തിരിച്ചടിയാകും.

ഇന്ത്യയിലോ മറ്റ് വിദേശ രാജ്യങ്ങളിലോ നടക്കുന്ന ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ പാകിസ്ഥാൻ പങ്കെടുക്കുന്നുണ്ടെങ്കിലും അവിടെ കളിക്കുന്നതിന് ഇന്ത്യൻ ടീമിനും ഇനി വിലക്കുണ്ടാകില്ല. എന്നാൽ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ ടീം പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...