ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കഴിഞ്ഞ ഏതാനും ദിവസങ്ങളായി ധ്യാൻ ശ്രീനിവാസന്റെ ‘സിഎം’ പരാമർശത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ എങ്ങും നിറഞ്ഞു നിൽക്കുന്നത്. വിസിറ്റർ എന്ന സിനിമയുടെ പരിപാടിക്കിടെ താൻ മുഖ്യമന്ത്രി ആകുമ്പോൾ സാരിയുടുത്ത് നവ്യ നായർ മുന്നിൽ തന്നെയുണ്ടാകണം എന്നായിരുന്നു ധ്യാൻ പറഞ്ഞിരുന്നത്. തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവെ തൃഷ എത്തിയത് വലിയ വാർത്തയായിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയുള്ള ധ്യാനിന്റെ തമാശ പക്ഷേ തമിഴ്നാട്ടിൽ വലിയ വിമർശനങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്.

തമിഴ്നാട്ടിലെ ഓൺലൈൻ ചനലുകൾ അടക്കം ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ പങ്കുവച്ചതോടെ വിജയ് ഫാൻസ് രം​ഗത്തെത്തി. വളരെ മോശം രീതിയിലുള്ള കമന്റുകളാണ് ധ്യാനിനെതിരെ ഇവർ കുറിച്ചിരിക്കുന്നത്. ഒപ്പം മലയാള സിനിമയെ ഇനി പ്രേത്സാഹിപ്പിക്കാൻ പാടില്ലെന്നടക്കമുള്ള മുന്നറിയിപ്പ് കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. തമിഴ്നാട് വ്ലോ​ഗേഴ്സും ധ്യാനിനെതിരെ വീഡിയോകൾ ചെയ്തിട്ടുണ്ട്. തതവസരത്തിൽ ധ്യാൻ ശ്രീനിവാസന് എതിരെ ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റിയും രം​ഗത്ത് എത്തിയിരിക്കുകയാണ്.

‘കേരളത്തിലെ ഏറ്റവും വലിയ ജോക്കർ- ധ്യാൻ’ എന്നാണ് ടിവികെ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ നടന്റെ ഫോട്ടോ പങ്കിട്ട് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഭൂരിഭാ​ഗവും ധ്യാനിന്റെ പിന്തുണച്ച് കൊണ്ടുള്ള കമന്റുകളാണ്. ടിവികെ കേരള നിങ്ങൾക്ക് ഒരു വിലയുണ്ടായിരുന്നു. അതിപ്പോ പോയെന്നും അൺഫോളോ ചെയ്യുന്നുവെന്നും കമന്റുകളുണ്ട്. കേരളത്തിലെ പല വിജയ് ആരാധകരും കമ്മിറ്റിയ്ക്ക് എതിരെ രം​ഗത്ത് എത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....