സെൻട്രൽ ദുബായിൽ സ്ഫോടനം , വ്യാജ പ്രചാരണത്തിനെതിരെ യുഎഇ

For full experience, Download our mobile application:
Get it on Google Play

അബുദാബി: സെൻട്രൽ ദുബായിൽ വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി വ്യാജവാർത്ത ചമയ്ക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുഎഇ പബ്ലിക് പ്രൊസിക്യൂഷൻ അന്വേഷണം ശക്തമാക്കി. തീർത്തും തെറ്റായതും വസ്തുതാവിരുദ്ധവുമായ വിവരങ്ങളാണ് വാർത്തയിലുണ്ടായിരുന്നതെന്ന് യുഎഇ അറ്റോർണി ജനറൽ കൗൺസിലർ ഡോ. ഹമദ് സെയ്ഫ് അൽ ഷംസി വ്യക്തമാക്കി. മേഖലയിൽ നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന ഇത്തരം വാർത്തകൾ ഗൗരവത്തോടെയാണ് രാജ്യം കാണുന്നത്.

വ്യാജവാർത്ത നൽകിയ റിപ്പോർട്ടറുടെ മൊഴി പബ്ലിക് പ്രോസിക്യൂഷൻ രേഖപ്പെടുത്തി. കൂടാതെ, ഈ വാർത്ത തയ്യാറാക്കാനും അത് അംഗീകരിക്കാനും, തുടർന്ന് പ്രസിദ്ധീകരിക്കാനും നേതൃത്വം നൽകിയ വാർത്താ ഏജൻസിയിലെ ഉത്തരവാദികളായ മുഴുവൻ പേരെയും പ്രോസിക്യൂഷൻ വിളിപ്പിച്ചു. വാർത്ത നൽകുന്നതിന് മുൻപ് പാലിക്കേണ്ട നിയമപരവും പ്രൊഫഷണലുമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും, വിവരങ്ങൾ കൃത്യമായി പരിശോധിച്ചിട്ടാണോ വാർത്ത പുറത്തുവിട്ടത് എന്നും അധികൃതർ പരിശോധിച്ചുവരികയാണ്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....