തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ല ; ടിവികെയുടെ നിയുക്ത മന്ത്രി എസ് കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട് നിയമസഭ എം.എൽ.എമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ടിവികെയുടെ നിയുക്ത മന്ത്രി എസ് കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിഞ്ഞില്ല. തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാഞ്ഞത്. തമിഴ്നാട് ചീഫ് മിനിസ്റ്റർ ജോസഫ് വിജയ് ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് വരണാധികാരി നൽകുന്ന ‘സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ’ ഹാജരാക്കാതിരുന്നതാണ് കീർത്തനയ്ക്ക് വിനയായത്. സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനാൽ നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കീർത്തനയോട് സത്യപ്രതിജ്ഞ ചെയ്യാൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു.

സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യാമെന്ന് അധികൃതർ കീർത്തനയെ അറിയിച്ചു. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ എം.എൽ.എമാരായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് ടിവികെ സർക്കാരിൽ മന്ത്രിയായ കീർത്തനയെയും സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. ക്ഷണം കിട്ടിയതിന് പിന്നാലെ കീർത്തന പോഡിയത്തിനരികിലേക്ക് നടന്നെത്തുകയും സത്യപ്രതിജ്ഞ ചൊല്ലാൻ തയ്യാറെടുത്തു. ഇതിനിടെ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ കൈ ഉയർത്തിക്കാണിച്ച് ഇലക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാൽ, സർട്ടിഫിക്കറ്റ് കൈവശമില്ലാത്തതിനാൽ കീർത്തനയ്ക്ക് ഇത് ഹാജരാക്കാനായില്ല. തുടർന്ന് കീർത്തന പ്രിൻസിപ്പൽ സെക്രട്ടറിയുമായി വേദിയിൽവെച്ച് സംസാരിച്ചെങ്കിലും സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദം നൽകിയില്ല.

സത്യപ്രതിജ്ഞാ പട്ടികയിൽ ഒൻപതാമത്തെ മന്ത്രിയായാണ് കീർത്തനയെ ക്ഷണിച്ചിരുന്നത്. ശിവകാശി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി അശോകൻ ജിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കീർത്തന നിയമസഭയിലെത്തിയത്. മുൻ മന്ത്രിയും എഐഎഡിഎംകെ നേതാവുമായ കെടി രാജേന്ദ്രബാലാജി ഈ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. എസ് കീർത്തനയാണ് പുതിയ മന്ത്രിസഭയിലെ ഏക വനിതാ പ്രതിനിധിയും ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും. രാജ്യത്തിന്റെ പടക്ക നിർമ്മാണ ഹബ്ബായ ശിവകാശി മണ്ഡലത്തിൽ നിന്നും ആദ്യമായാണ് ഒരു വനിത വിജയിക്കുന്നത്. വിരുതുനഗർ സ്വദേശിയും സമ്പത്തിന്റെ മകളുമായ കീർത്തന, മധുര കാമരാജ് സർവ്വകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ ബിഎസ്‌സിയും, 2019-ൽ പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ എംഎസ്‌സിയും പൂർത്തിയാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുന്നന്താനം ഗ്രാമപഞ്ചായത്തില്‍ യോഗ ദിനാചരണം നടന്നു

0
കുന്നന്താനം: കുന്നന്താനം ഗ്രാമ പഞ്ചായത്ത് ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ യോഗ ഗ്രാമം...

എന്റെ പുസ്തകം, എന്റെ കുറിപ്പ്, എന്റെ എഴുത്ത് പെട്ടിക്ക് – പദ്ധതിക്ക് മങ്ങാരം ഗവ.യു.പി...

0
പന്തളം:  വിദ്യാർത്ഥികളിൽ വായനശീലം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ലെെബ്രറി കൗൺസിൽ പൊതു...

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്ന്‌ കേന്ദ്ര...

0
തിരുവനന്തപുരം : പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍...

പത്തനംതിട്ട മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം എസ്.വി സുബിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി

0
പത്തനംതിട്ട: തെരഞ്ഞെടുപ്പ് തോൽവിയിൽ നടപടി തുടങ്ങി സിപിഎം. പത്തനംതിട്ട മല്ലപ്പള്ളി ഏരിയ...