തിരുവനന്തപുരം : തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് സുരേഷ് ഗോപി എംപി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്തമംഗലം സ്‌കൂളില്‍ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സരേഷ് ഗോപി.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ബിജെപി പിടിക്കുമെന്നും എല്‍ ഡി എഫും, യു ഡി എഫും കേരള രാഷ്ട്രീയത്തില്‍ അപ്രസക്തരായെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. തിരുവനന്തപുരം ജില്ലയില്‍ ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകാരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും കടകംപള്ളി പറഞ്ഞു.