ഗു​രു​ത​ര ച​ട്ട​ലം​ഘ​നം : ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റു​പേ​പ്പ​റു​ക​ള്‍ സിപിഎം പ്രവര്‍ത്തകരെ ഉദ്യോഗസ്ഥന്‍ തുറന്ന് കാട്ടി

For full experience, Download our mobile application:
Get it on Google Play

വൈ​ത്തി​രി : ​കോ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​ന്റെ  ഭാ​ഗ​മാ​യി ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്തി​യ ബാ​ല​റ്റു​പേ​പ്പ​റു​ക​ള്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​റ​ക്കു​ക​യും പ്രാ​ദേ​ശി​ക സി.​പി.​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക്​ കാണി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി. പൊ​ഴു​ത​ന മീ​ന്‍​ചാ​ല്‍ പ്ര​ദേ​ശ​ത്തു​നി​ന്നാ​ണ് പ​രാ​തി ഉ​യ​ര്‍​ന്ന​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പെ​ട്ട യു.​ഡി.​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഫോ​ട്ടോ​യെ​ടു​ത്തു ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍​ക്കും എ.ഡി.എമ്മിനും കൈ​മാ​റി. വോ​ട്ടു ചെ​യ്ത വി​വ​ര​ങ്ങ​ള്‍ ഒ​രു കാ​ര​ണ​വ​ശാ​ലും പ്ര​സി​ദ്ധ​പ്പെ​ടു​ത്ത​രു​തെ​ന്നും സംഭവം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ല്‍ ഗൗ​ര​വ​ത​ര​മാ​ണെ​ന്നും അ​ന്വേ​ഷി​ച്ചു ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും എ.​ഡി.​എം അ​ജീ​ഷ് പ​റ​ഞ്ഞു. സ്‌​പെ​ഷ​ല്‍ ബാ​ല​റ്റ് വി​ത​ര​ണ​ത്തി​ല്‍ പൊ​ഴു​ത​ന​യി​ല്‍ ഗു​രു​ത​ര ച​ട്ട​ലം​ഘ​ന​മാ​ണ്​ ന​ട​ന്ന​തെ​ന്ന്​ യു.ഡി.എ​ഫ് ആ​രോ​പി​ച്ചു.

സി.​പി.​എം അ​നു​കൂ​ല സം​ഘ​ട​ന​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും പോ​ലീ​സും ചേ​ര്‍ന്നാ​ണ്​ ബാ​ല​റ്റ്​ എത്തിക്കുന്ന​ത്. വോ​ട്ട​ര്‍മാ​രോ​ട് ബാ​ല​റ്റ് പേ​പ്പ​ര്‍ വാ​ങ്ങാ​ന്‍ സി.​പി.​എം നേ​താ​ക്ക​ള്‍ ശ്ര​മി​ക്കു​ന്ന​താ​യി പൊ​ഴു​ത​ന​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ടി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പ് സ്വ​കാ​ര്യ​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന കോ​വി​ഡ്​ പ​ട്ടി​ക സി.​പി.​എം നേ​താ​ക്ക​ള്‍ക്ക് മു​ന്‍കൂ​ട്ടി ല​ഭി​ച്ച​താ​യും യു.​ഡി.​എ​ഫ് ചെ​യ​ര്‍മാ​ന്‍ കെ.​വി. ഉ​സ്മാ​ന്‍, ക​ണ്‍വീ​ന​ര്‍ സു​നീ​ഷ് തോ​മ​സ് എ​ന്നി​വ​ര്‍ ആ​രോ​പി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...