മദ്യം നൽകാത്തതിന് ബാറിന് മുൻപിൽ വാൾ വീശി ; തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വീണ്ടും ഗുണ്ടാ വിളയാട്ടം. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷന് സമീപത്തെ ബാറിന് മുന്നിലാണ് ഗുണ്ടാസംഘം വാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബാറിൽ നിന്നും മദ്യം നൽകാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെയായിരുന്നു ഗുണ്ടാസംഘത്തിൻ്റെ വാൾ വീശൽ. തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനും നന്ദാവനം പോലീസ് ക്യാംപിനും സമീപത്തുള്ള ബാറിനു മുന്നിലാണ് സംഭവം നടന്നത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ പിഎംജിക്ക് സമീപത്തുള്ള ബാറിൽ സംഘര്‍ഷാവസ്ഥയുണ്ടായത്. ബാറുകളുടെ പ്രവര്‍ത്തസമയം കഴിഞ്ഞെത്തിയ സംഘം മദ്യം ആവശ്യപ്പെട്ടെങ്കിലും ബാറിലെ ജീവനക്കാരും സെക്യൂരിറ്റി ജീവനക്കാരും ഇവരെ അകത്തേക്ക് പ്രവേശിപ്പിക്കാൻ തയ്യാറായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും പ്രതികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്നും മ്യൂസിയം സിഐ അറിയിച്ചു. എകെജി സെൻ്റര്‍ ബോംബാക്രമണത്തിന് ശേഷം തിരുവനന്തപുരം നഗരത്തിൽ പോലീസ് പട്രോളിംഗും ചെക്കിംഗും രാത്രികാലങ്ങളിൽ സജീവമാണ്. ഇതിനിടെയാണ് ഗുണ്ടകൾ റോഡിൽ വാൾ വീശിയ സംഭവം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകകപ്പ് ഫൈനല്‍; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

0
തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും...

സ്പെയിൻ ആരാധകർക്ക് സർപ്രൈസ് ഓഫർ; കപ്പ് അടിച്ചാൽ മന്തി ഫ്രീ: വൈറലായി വ്യാപാരിയുടെ പ്രഖ്യാപനം.

0
കൽപ്പറ്റ: ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിനിടെ വൈറല്‍ പ്രഖ്യാപനവുമായി അമ്പലവയലിലെ വ്യാപാരി. സ്‌പെയിന്‍...

മധ്യപ്രദേശിൽ ഇനി ലിവ്-ഇൻ ബന്ധങ്ങൾ രജിസ്റ്റർ ചെയ്യണം ; നിയമവിരുദ്ധ ബന്ധങ്ങൾക്ക് 5 വർഷം...

0
ഭോപ്പാൽ:വിവാഹിതരായവർ ലിവ് ഇൻ ബന്ധങ്ങളിൽ ഏർപ്പെട്ടാൽ അഞ്ച് വർഷം തടവ് ശിക്ഷയുമായി...

ജോർദാൻ ആക്രമണത്തിന് തിരിച്ചടിയുമായി അമേരിക്ക; ഇറാനിലെ മിസൈൽ-റഡാർ സംവിധാനങ്ങൾ തകർത്തതായി അവകാശവാദം

0
ടെഹ്റാൻ: ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന്...