Friday, May 3, 2024 1:48 am

എല്‍ഇഡി ലൈറ്റിന്റെ മറവില്‍ വലിയ അഴിമതി , മേയര്‍ വീണ്ടും ആരോപണ ശരങ്ങള്‍ക്കുള്ളില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും സിപിഎം നേതാക്കളും എല്‍ഇഡി ലൈറ്റിന്റെ മറവില്‍ വലിയ അഴിമതി നടത്തിയെന്ന് ആരോപിച്ച്‌ ബിജെപി കൗണ്‍സിലര്‍ കരമന അജിത്ത് രംഗത്തു വന്നിരുന്നു. ഇ – ടെന്‍ഡര്‍ ഇല്ലാതെ സിപിഎം സംസ്ഥാന നേതാവിന്റെ ഭാര്യ സഹോദരന്റെ സ്ഥാപനത്തില്‍ നിന്ന് ഉയര്‍ന്ന തുകയ്ക്ക് ലൈറ്റുകള്‍ വാങ്ങിയതു വഴി 63 ലക്ഷത്തിന്റെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായതെന്ന് അജിത്ത് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ലൈറ്റുകളുടെ സ്റ്റിക്കര്‍ മാറ്റി ഒട്ടിച്ചും തട്ടിപ്പു നടത്തിയെന്ന് രേഖകള്‍ സഹിതം അജിത്ത് ആരോപണം ഉന്നയിച്ചു. ഇതോടെ മേയര്‍ ആര്യാ രാജേന്ദ്രനൊപ്പം വെട്ടിലാകുന്നത് കോടിയേരി കുടുംബമാണ്.

സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരന്‍ ജിഎം ആയ യുണൈറ്റഡ് ഇലട്രിക്ക് സ്ഥാപനത്തില്‍ നിന്നാണ് 18,000 എല്‍ഇഡി ലൈറ്റുകള്‍ വാങ്ങിയത് എന്നായിരുന്നു ബിജെപി നേതാവിന്റെ ആരോപണം. ഈ സഹോദരന്‍ കോടിയേരിയുടെ ഭാര്യയുടേതാണ്. വിനോദിനിയുടെ സഹോദരന്‍ വിനയകുമാര്‍ ജനറല്‍ മാനേജരായിട്ടുള്ള യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ എന്ന സ്ഥാപനത്തിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. സാധാരണ ഗതിയില്‍ ടെന്‍ഡര്‍ വിളിച്ച്‌ കുറഞ്ഞ തുകയ്ക്കാണ് ഇത്തരം കരാറുകള്‍ നല്‍കാറുള്ളത്.

എന്നാല്‍, യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തമായി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ച്‌ നല്‍കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ നല്‍കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു. കെഎസ്‌ഇബിക്ക് മീറ്ററുകള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ എന്നതിന്റെ അടിസ്ഥാനത്തിലാണ് കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതിനുള്ള ഉപകരണങ്ങള്‍ ഉണ്ട് എന്നല്ലാതെ നിര്‍മ്മിതി ഇവിടെ നടക്കുന്നില്ലെന്ന വിവരവും മാര്‍ച്ചില്‍ മറുനാടന്‍ പുറത്തു വിട്ടിരുന്നു. എബിസി സ്വിച്ചിന്റെ നിര്‍മ്മാണം മാത്രമാണ് അന്ന് കൊല്ലത്തുള്ള കമ്പനിയില്‍ നടന്നിരുന്നത്. ഉമറ്റ് വന്‍കിട കമ്പനികളുടെ ഉപകരണങ്ങള്‍ വാങ്ങിയ ശേഷം യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് എന്ന സ്റ്റിക്കര്‍ ഒട്ടിച്ചാണ് ഇവര്‍ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്യുന്നത്.

കൊല്ലം ആസ്ഥാനമാക്കിയാണ് യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ ചട്ടം ലംഘിച്ച്‌ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സിന് കരാര്‍ നല്‍കിയിട്ടുണ്ട് എന്നാണ് സൂചന. മുമ്പ് പിറവം നഗരസഭയില്‍ ഇത്തരത്തില്‍ കരാര്‍ നല്‍കിയത് വിവാദമായിരുന്നു. തിരുവനന്തപുരം നഗരസഭ 18,000 എല്‍ഇഡി ലൈറ്റുകള്‍ വാങ്ങിയത് ഇ – ടെന്‍ഡര്‍ വിളിക്കണം എന്ന ചട്ടം മറികടന്ന് കൊണ്ടാണ്. 63 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

2021 ഫെബ്രുവരിയില്‍ നഗരസഭ മൂന്ന് ഗവ.ഏജന്‍സികളില്‍ നിന്നും ക്വട്ടേഷനോ പരസ്യമോ നല്‍കാതെ ഫോണ്‍ മുഖാന്തിരം വിളിച്ച്‌ ക്വട്ടേഷന്‍ വാങ്ങി. എന്നാല്‍ ഈ ഏജന്‍സികളില്‍ കുറവ് വിലയായ 2350 രൂപ നല്‍കിയ കെല്‍ എന്ന ഗവ.ഏജന്‍സിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതല്‍ നല്‍കിയ യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സില്‍ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കില്‍ 18,000 ലൈറ്റുകള്‍ വാങ്ങിയതിലൂടെ മാത്രം നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

യുണൈറ്റഡ് ഇലക്‌ട്രിക്കല്‍സ് നിര്‍മ്മിക്കുന്ന ലൈറ്റുകള്‍ ആണെന്ന് പറഞ്ഞ് നല്‍കിയത് ലൈറ്റുകള്‍ ക്രോംപ്റ്റണ്‍ കമ്പനിയുടെ ലൈറ്റുകളാണ്. ക്രോപ്റ്റണ്‍ ലൈറ്റുകളുടെ മുകളില്‍ യുണൈറ്റഡിന്റെ സ്റ്റിക്കര്‍ ഒട്ടിച്ച്‌ ജനങ്ങളെ മുഴുവന്‍ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത് എന്നും കരമന അജിത്ത് ആരോപിക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബിപി കൂടുന്നുണ്ടോ? കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

0
ഉയർന്ന രക്തസമ്മർദ്ദം ധമനികളെ ബാധിക്കുകയും ഒരു വ്യക്തിക്ക് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും...

കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടി കടയുടമ

0
കോഴിക്കോട്: കടയുടെ പൂട്ട് നശിപ്പിക്കുന്ന സാമൂഹ്യ വിരുദ്ധരെക്കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഒരു കടയുടമ....

യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ച് ഹണിട്രാപ്പിൽ കുടുക്കിയ യുവതിയും സംഘവും അറസ്റ്റില്‍

0
കൊല്ലം: യുവാവിനെ പ്രണയക്കെണിയില്‍പ്പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍...

നികുതി പിരിവ് പൊടിപൊടിക്കുന്നു, ഒറ്റ മാസത്തെ ജിഎസ്ടി വരവ് 2.1 ലക്ഷം കോടി

0
രാജ്യത്തെ ചരക്ക് സേവന നികുതി വരുമാനം റെക്കോർഡിൽ. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ...