തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് വാര്‍ഡില്‍ ഇന്ന് പുലര്‍ച്ചെ മരിച്ച രോഗിയുടെ മൃതദേഹം മണിക്കൂറുകള്‍ കഴിഞ്ഞിട്ടും മാറ്റിയില്ല. വാര്‍ഡിലെ മറ്റ് രോഗികള്‍ക്ക് ഭക്ഷണം വിളമ്പിയത് മൃതദേഹത്തിന് സമീപമാണ്. ഭക്ഷണം കഴിക്കാതെ രോഗികള്‍ പ്രതിഷേധിച്ചു.
ഉറക്കത്തില്‍ മരണപ്പെട്ട സ്ത്രീയുടെ മൃതദേഹമാണ് വാര്‍ഡില്‍ മറ്റു രോഗികള്‍ക്കൊപ്പം കിടത്തിയിരുന്നത്. ഇന്ന് പുലര്‍ച്ചെ ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിച്ചു. 6 മണിക്കൂറുകള്‍ പിന്നുടുമ്പോഴും മൃതദേഹം മാറ്റാന്‍ കൂട്ടാക്കാതെയാണ് രാവിലെ മറ്റു രോഗികള്‍ക്കു പ്രഭാതഭക്ഷണം നല്‍കാന്‍ അധികൃതര്‍ എത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ 5-ാം നമ്പര്‍ കോവിഡ് വാര്‍ഡിലാണ് സംഭവം അരങ്ങേറിയത്. മൃതദേഹത്തോടു കാണിക്കുന്ന അനാദരവാണെന്നു ചൂണ്ടിക്കാട്ടി രോഗികള്‍ നിരാഹാര പ്രതിക്ഷേധം നടത്തുകയാണ്.