ചിറ്റാർ പോലീസിന്റെ വ്യാജവാറ്റ് റെയ്ഡ് പ്രഹസനമെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ : ചിറ്റാർ തെക്കേക്കര വനത്തിൽ പ്രവർത്തിച്ചു വന്നിരുന്ന വ്യാജവാറ്റ് കേന്ദ്രം കഴിഞ്ഞ ദിവസം ചിറ്റാർ പോലീസ് കണ്ടെത്തി നശിപ്പിച്ചുവെന്ന പോലീസിന്റെ  അവകാശ വാദം പൊള്ളയാണെന്ന് തെളിയുന്നു. ഇവിടെ നിന്ന് അഞ്ച് ലിറ്റർ ചാരായവും എഴുപത് ലിറ്റർ കോടയും പിടിച്ചെടുത്തുവെന്നും ഒരാളെ അറസ്റ്റ് ചെയ്തുവെന്നുമാണ് പോലീസ് ഭാഷ്യം.

പോലീസ് വനത്തിൽ നിന്ന് പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന വസ്തുക്കൾ തെക്കേകരയുള്ള ഒരു ബസ് മുതലാളിയുടെതാണെന്നും പോലീസ് കേസെടുത്തിട്ടുള്ള രണ്ടു പ്രതികളും ഈ ബസ് മുതലാളിയുടെ ജീവനക്കാരാണെന്നുമുള്ള വിവരങ്ങളും പുറത്തു വന്നിരിക്കുകയാണ്.  പോലീസ് കണ്ടെടുത്തിട്ടുള്ള പാചകവാതക സിലിണ്ടറിന്റെ  ഉടമ ചിറ്റാറിലെ ഒരു സ്വകാര്യ ഹോട്ടലുടമയാണെന്നുള്ള  വിവരങ്ങളും നാട്ടില്‍ പരസ്യമായ രഹസ്യങ്ങളാണ്.  ഈ സാഹചര്യത്തിലാണ് റെയ്ഡ് വെറുമൊരു പ്രഹസനമാണെന്ന ആക്ഷേപം ശക്തമാകുന്നത് . പിടിച്ചെടുത്ത മുഴുവൻ വ്യാജചാരായവും കണക്കിൽ കാണിച്ചിട്ടില്ല. അതേ സമയം ചാരായം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയിൽ എടുത്തിട്ടില്ല എന്നതും സംഭവത്തിൽ ദുരൂഹത ഉയര്‍ത്തുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...