തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ക്രമക്കേട് ; സസ്പെന്‍ഷനിലുള്ള കാഷ്യര്‍ക്കെതിരെ 2,55,000 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയില്‍ വീണ്ടും ക്രമക്കേട്. സസ്പെന്‍ഷനിലുള്ള കാഷ്യര്‍ക്കെതിരെ 2,55,000 രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയിലാണ് കണ്ടെത്തല്‍. കാഷ്യര്‍ അന്‍സല്‍ കുമാറിനെതിരെയാണ് കഴകൂട്ടം പോലീസ് കേസെടുത്തത്. ഇയാള്‍ നികുതിയിനത്തിലും കുടിവെള്ള കണക്ഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് റോഡ് മുറിക്കുന്നതിനും ജനങ്ങള്‍ അടച്ച പണം അപഹരിച്ചതായാണ് കണ്ടെത്തല്‍. കഴക്കൂട്ടം സോണല്‍ ഓഫീസിലാണ് 2,55,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് നഗരസഭയില്‍ ഓഡിറ്റ് വിഭാഗം മാസങ്ങളായി പരിശോധന നടത്തിവരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയൊരു തട്ടിപ്പ് കൂടി പുറത്ത് വന്നത്. നഗരസഭ സെക്രട്ടറി നല്‍കിയ പരാതിയില്‍ കഴക്കൂട്ടം പോലീസ് കേസ് എടുത്തിട്ടുണ്ട്. പക്ഷെ അന്‍സല്‍ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...