156 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍ ; യുപി തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ സര്‍വേ റിപ്പോര്‍ട്ട്‌

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ : യു.പി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 156 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. ഉത്തര്‍പ്രദേശ് ഇലക്ഷന്‍ വാച്ച്‌ ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റേതാണ് റിപ്പോര്‍ട്ട്. ഇതില്‍ 121 പേര്‍ ഗുരുതര ആരോപണം നേരിടുന്നവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരി പത്തിന് 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 623 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ മത്സരിക്കുന്നത്. ഇതില്‍ 615 സ്ഥാനാര്‍ഥികളുടെ സത്യാവങ്മൂലമാണ് വിശകലനം ചെയ്തത്.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഉള്ളത് സമാജ്‌വാദി പാര്‍ട്ടിക്കാണ്. എസ്.പിയുടെ 75 ശതമാനത്തോളം സ്ഥാനാര്‍ഥികളും ക്രമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. തൊട്ടുപിന്നാലെ അവരുടെ സഖ്യകക്ഷിയായ ആര്‍എല്‍ഡിയാണ്. ബിജെപിയുടെ 57 സ്ഥാനാര്‍ഥികളില്‍ 29 ആളുകളുടെ പേരിലും കേസുണ്ട്. കോണ്‍ഗ്രസിന്റെ 58 ല്‍ 21 സ്ഥാനാര്‍ഥികളാണ് ക്രിമിനല്‍ കേസുള്ളവര്‍. സ്ഥാനാര്‍ഥികളില്‍ 12 പേരെങ്കിലും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ കേസുള്ളവരാണ്. ബുലന്ദ്ഷറില്‍ നിന്ന് മത്സരിക്കുന്ന ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായ മുഹമ്മദ് യൂനുസ് ബലാത്സംഗ കേസില്‍ പ്രതിയാണ്.

ആറ് സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാത കേസുകളുണ്ട്. 30 സ്ഥാനാര്‍ഥികളുടെ പേരില്‍ കൊലപാതക ശ്രമത്തിന് കേസുള്ളവരാണ്. ഒന്നാം ഘട്ടത്തില്‍ മത്സരിക്കുന്ന മൊത്തം സ്ഥാനാര്‍ഥികളില്‍ 12 ശതമാനം മാത്രമേ വനിതകള്‍ ഉള്ളൂ. 73 സ്ഥാനാര്‍ഥികള്‍ 80നും 61 വയസ്സിനും ഇടയില്‍ പ്രായമുള്ളവരാണ്. 214 സ്ഥാനാര്‍ഥികള്‍ 25നും 40 നും ഇടയില്‍ പ്രായമുള്ളവരാണ്. 41നും 60നും ഇടയില്‍ പ്രായമുള്ള 328 പേരും സ്ഥാനാര്‍ഥികളായുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ വിദ്യാഭ്യാസ യോഗ്യതയുള്ള 239 സ്ഥാനാര്‍ഥികളുണ്ട്. 304 സ്ഥാനാര്‍ഥികള്‍ ബിരുദധാരികളും അതിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമാണ്.

മീററ്റില്‍ നിന്ന് മത്സരിക്കുന്ന ബിജെപിയുടെ അമിത് അഗര്‍വാളിനാണ് ഏറ്റവും കൂടുതല്‍ ആസ്തിയുള്ളത്. മിക്ക രാഷ്ട്രീയ പാര്‍ട്ടികളും സമ്പന്നര്‍ക്കാണ് സ്ഥാനാര്‍ഥി പട്ടികയില്‍ മുന്‍ഗണന നല്‍കിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന ആര്‍എല്‍ഡിയുടെ 97 ശതമാനം സ്ഥാനാര്‍ഥികളും ബിജെപിയുടെ 89 ശതമാനം സ്ഥാനാര്‍ഥികളും ബി.എസ്.പിയുടെ 82 ശതമാനം പേരും എസ്.പിയുടെ 55 ശതമാനം സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 42 ശതമാനം സ്ഥാനാര്‍ഥികളും ഒരു കോടിക്ക് മുകളില്‍ ആസ്തിയുള്ളവരാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...