തലസ്ഥാനത്ത് ഇനി വനിതാ മേയര്‍ ; സംവരണ സീറ്റുകളില്‍ പുരുഷ പ്രതിനിധികള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംവരണ സീറ്റുകളില്‍ വ്യാപക മാറ്റം ഉണ്ടാകും. വനിതാ സംവരണ സീറ്റുകളില്‍ പുരുഷ പ്രതിനിധികള്‍ വരും. എസ്സി, എസ്ടി സീറ്റുകളും ഇത്തവണ മാറും. തിരുവനന്തപുരം കോര്‍പറേഷനില്‍ ഇനി വരുന്നത് വനിതാ മേയറായിരിക്കും. കൊല്ലം കോഴിക്കോട് കോര്‍പറേഷനുകളുടെയും മേയര്‍ കസേരയില്‍ വനിതകള്‍ വരും. സ്ത്രീകള്‍ ഭരിക്കുന്ന കൊച്ചി കണ്ണൂര്‍ തൃശൂര്‍ കോര്‍പറേഷനുകളില്‍ പുരുഷന്‍മാര്‍ ഭരണ സാരഥ്യം ഏറ്റെടുക്കും.

തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ 50 തമാനം വരുന്ന വനിതാ സംവരണ സീറ്റുകളിലെല്ലാം അഞ്ച് വര്‍ഷ കാലാവധി തീരുന്ന മുറക്ക് മാറ്റം വരും. മുന്‍സിപ്പാലിറ്റി ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിലും സംവരണ സീറ്റുകള്‍ അപ്പാടെ മാറും. ജനസഖ്യാ വര്‍ദ്ധനവിന് ആനുപാതികമായി തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ എണ്ണം കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുന്‍സിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പക്ഷെ വൈകുകയാണ്. ഓര്‍ഡിനന്‍സ് ഇറങ്ങി തദ്ദേശഭരണ സ്ഥാപനങ്ങളുടെ അതിര്‍ത്തി പുനര്‍വിന്യസിച്ച് വേണം തെരഞ്ഞെടുപ്പ് നടത്താന്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ സിപിഐ മുഖപത്രത്തിൽ രൂക്ഷ വിമർശനവുമായി അസിസ്റ്റന്‍റ് സെക്രട്ടറിയുടെ ലേഖനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി വിവാദത്തിൽ പിണറായി വിജയനെതിരെ സിപിഐ...

മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ വിശിഷ്ടാതിഥികളായത് കൊച്ചാണ്ടി ഉന്നതി നിവാസികള്‍

0
ആങ്ങമൂഴി : മൂഴിയാര്‍ പോലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടികളില്‍ ഇത്തവണ വിശിഷ്ടാതിഥികളായി...

മെറ്റ വിവാദം ; സര്‍ക്കാര്‍ ഇടപെട്ട് വാര്‍ത്തകള്‍ പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചാരണം : മുഖ്യമന്ത്രി

0
തിരുവനന്തപുരം: മെറ്റ വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. ഒരു...

വ്യക്തിപൂജ വിവാദത്തിൽ തുറന്ന് പറച്ചിലുമായി പി ജയരാജൻ

0
തിരുവനന്തപുരം: തെറ്റുതിരുത്തലിന് വിപുലീകൃത സംസ്ഥാന കമ്മിറ്റി അടുത്തിരിക്കെ വ്യക്തിപൂജ വിവാദത്തിൽ അടക്കം...