സ്വാതന്ത്ര്യ ദിനാഘോഷം – പത്തനംതിട്ടയില്‍ വിപുലമായ പരിപാടികള്‍ – 25 പ്ലറ്റൂണുകള്‍ അണിനിരക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ല കളക്ടര്‍ എ നിസാമുദ്ദീന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ആലോചന യോഗം ചേര്‍ന്നു. പോലീസ് (മൂന്ന്), ഫോറസ്റ്റ് (ഒന്ന്), ഫയര്‍ ഫോഴ്സ് (രണ്ട്), എക്സൈസ് (ഒന്ന്), സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്സ് (ആറ്), സ്‌കൗട്ട്സ് ആന്റ് ഗൈഡ്സ് (ഏഴ്), ജൂനിയര്‍ റെഡ് ക്രോസ് (നാല്), എന്‍സിസി (ഒന്ന്) എന്നിങ്ങനെ 25 പ്ലറ്റൂണുകള്‍ സ്വാതന്ത്ര്യദിന പരേഡില്‍ അണിനിരക്കും. സ്‌കൂള്‍ ടീമുകളുടെ ബാന്‍ഡ് സെറ്റുണ്ടാകും. സാംസ്‌കാരിക പരിപാടിയും അരങ്ങേറും. പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡിനാണ്.

ഓഗസ്റ്റ് 10, 11, 13 തീയതികളില്‍ പരേഡ് റിഹേഴ്സല്‍ നടത്തും. ആദ്യ രണ്ടു ദിവസം വൈകിട്ട് മൂന്നു മുതലും ഓഗസ്റ്റ് 13 ന് രാവിലെ എട്ടിനുമാണ് റിഹേഴ്സല്‍. ആഘോഷത്തിന്റെ ഏകോപന ചുമതല കോഴഞ്ചേരി തഹസില്‍ദാര്‍ക്കാണ്. സ്വാതന്ത്ര്യദിനം പിഴവുകളില്ലാതെ ഭംഗിയായി സംഘടിപ്പിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ അവരുടെ ചുമതല കൃത്യമായി നിര്‍വഹിക്കണമെന്ന് ജില്ല കളക്ടര്‍ പറഞ്ഞു. ജില്ല പോലീസ് മേധാവി ആര്‍ ആനന്ദ്, എഡിഎം ആര്‍ രാജലക്ഷ്മി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമാനതകളില്ലാത്ത സുരക്ഷയിൽ രാജ്യതലസ്ഥാനം ; ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കൾ എത്തുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി തയാറായ തലസ്ഥാന ന​ഗരമായ ഡൽഹി സമാനതകളില്ലാത്ത ജാ​ഗ്രതയിൽ....

നീലംപേരൂർ പൂരം പടയണി ഇന്ന് ; വല്യന്നവും അന്നങ്ങളും കോലങ്ങളും എഴുന്നള്ളുന്നള്ളത്ത് രാത്രിയിൽ

0
ചങ്ങനാശേരി : നീലംപേരൂർ പൂരം പടയണി ഇന്ന്. രാത്രി വല്യന്നവും അന്നങ്ങളും...

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

0
എറണാകുളം: സംസ്ഥാനത്ത് ഇന്ന് മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ...

ഇ-കൊമേഴ്സ് മേഖലയിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്രസർക്കാർ : തെറ്റിദ്ധരിപ്പിക്കുന്ന വിലക്കിഴിവുകളിൽ നടപടി

0
ന്യൂഡൽഹി : ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്‌ഫോമുകളിലെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, സെർച്ച് റിസൽറ്റുകളിൽ...