എന്‍എച്ച്എസ് ജീവനക്കാരില്‍ കൂടുതലും മലയാളികള്‍

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : യുകെയുടെ സര്‍ക്കാര്‍ നിയന്ത്രിത ആരോഗ്യ മേഖലയാണ് എന്‍എച്ച്എസ് എന്ന് ചുരുക്കപ്പേരുള്ള നാഷനല്‍ ഹെല്‍ത്ത് സര്‍വീസ്. എന്‍എച്ച്എസ് ജീവനക്കാരില്‍ 20 ശതമാനവും വിദേശ പൗരന്‍മാര്‍ ആണെന്നാണ് കണക്കുകള്‍. ലോകത്തെ 214 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ എന്‍എച്ച്എസ് ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട്. അതായത് യുകെയുടെ സ്വന്തം നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് ഇപ്പോള്‍ ഇന്റര്‍നാഷനല്‍ ഹെല്‍ത്ത് സര്‍വീസായി മാറിയെന്ന് ചുരുക്കം. വിദേശികളായ ജീവനക്കാരില്‍ മുന്നിലുള്ളത് ഇന്ത്യക്കാരാണ്. അതില്‍ മുന്നില്‍ നില്‍ക്കുന്നത് നമ്മുടെ സ്വന്തം മലയാളികളും.

എന്‍എച്ച്എസ് കണക്കുകള്‍ പ്രകാരം 20 ശതമാനം വിദേശ പൗരന്‍മാരില്‍ 10.1% ജീവനക്കാര്‍ ഇന്ത്യക്കാരാണ്. എന്‍എച്ച്എസിലെ പത്തില്‍ മൂന്ന് നഴ്സുമാരും ഡോക്ടര്‍മാരില്‍ കാല്‍ശതമാനത്തിലേറെയും വിദേശ പൗരന്മാര്‍ ആണെന്നത് റെക്കോര്‍ഡ് കണക്കാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ പറയുന്നു. യുകെയില്‍ എന്‍എച്ച്എസ് സേവനങ്ങള്‍ സമ്മര്‍ദത്തില്‍ മുങ്ങുന്നത് ഒഴിവാക്കാന്‍ വിദേശ ജീവനക്കാരെ ആശ്രയിക്കുന്നത് വര്‍ധിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്നാല്‍ വിദേശ റിക്രൂട്ട്മെന്റ് നടത്തി എല്ലാക്കാലവും എന്‍എച്ച്എസിലെ ഒഴിവുകള്‍ നികത്താന്‍ കഴിയില്ലെന്ന് ആരോഗ്യ മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. വിദേശ ജീവനക്കാരില്‍ ഇന്ത്യയ്ക്ക് പിന്നാലെയുള്ളത് ഫിലിപ്പൈന്‍സ്, നൈജീരിയ, അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യ കോർപ്സ് കമാൻഡർ തല ചർച്ച ഇന്ന് നടക്കും

0
ഡൽഹി: അരുണാചൽ പ്രദേശിലെ എൽ.എസ്.സിക്ക് സമീപമുള്ള വാച്ച-ദാമൈ അതിർത്തി മീറ്റിംഗ് പോയിന്റിൽ...

ഭാരത് മാലാ പദ്ധതിയിൽ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ നിർദേശിച്ച ഗ്രീൻ ഫീൽഡ് ഹൈവേ യാഥാർഥ്യമാക്കാൻ...

0
കാഞ്ഞിരപ്പള്ളി: വിഴിഞ്ഞം പദ്ധതിയുടെ പ്രയോജനം കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലക്ക് ലഭിക്കാൻ...

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...