കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ട് സ്ഥാനാര്‍ഥികളെകൂടി പ്രഖ്യാപിച്ച് ട്വന്റി20. വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടർന്ന് മത്സരത്തിൽ നിന്ന് പിന്മാറിയ നടി വീണാ നായർക്ക് പകരം നർത്തകി ആതിര ഡി. നായർ ഏറ്റുമാനൂരിൽ സ്ഥാനാർഥിയാകും. മുവാറ്റുപുഴയിൽ സണ്ണി കടൂത്താഴെയാണ് സ്ഥാനാര്‍ഥി. കോതമംഗലത്ത് പ്രവര്‍ത്തിക്കുന്ന മില്‍വോക്കി അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറാണ് സണ്ണി കടൂത്താഴെ. നേരത്തെ ഏറ്റുമാനൂരിലേ ട്വന്റി 20 സ്ഥാനാർഥി വീണ നായർക്ക് വോട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പിന്മാറിയിരുന്നു. ചങ്ങനാശ്ശേരി മണ്ഡലത്തിൽ വോട്ട് ഉണ്ടെന്നാണ് നടി വീണ നായർ കരുതിയിരുന്നത്. പെരുമ്പാവൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി നടി ലക്ഷ്മിപ്രിയയും മാറ്റിയിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന ജിബി പാത്തിക്കലാണ് പുതിയ സ്ഥാനാര്‍ഥി. ലക്ഷ്മിപ്രിയയുടെ റോഡ്‌ഷോ ഇന്നലെ മാറ്റിയിരുന്നു. റോഡ്ഷോയിൽ എത്തിയില്ല. റോഡ് ഷോക്ക് പകരം പദയാത്ര നടത്തി കേന്ദ്ര മന്ത്രി ശ്രീനിവാസ ശർമ.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]





























