പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് – പേപ്പർ മാലിന്യ സംസ്കരണത്തിനായി ‘ട്വിൻ ബിന്നുകൾ’ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: പൊതു ഇടങ്ങളും പൊതുസ്ഥാപനങ്ങളും മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ട്വിൻ ബിൻ’ സ്‌ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമായി. പേപ്പർ, പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതുവഴികളിലും സ്ഥാപനങ്ങളിലും വലിച്ചെറിയുന്നത് തടയാനും അവ ഉറവിടത്തിൽ തന്നെ തരംതിരിച്ച് ശേഖരിക്കാനുമാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്രധാന പൊതുവിടങ്ങൾ, വിദ്യാലയങ്ങൾ, സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ രണ്ട് നിറങ്ങളിലുള്ള പ്രത്യേക ബിന്നുകൾ സ്ഥാപിച്ചു.

പഞ്ചായത്ത് ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ഈ ബിന്നുകളിൽ നിറയുന്ന മാലിന്യങ്ങൾ കൃത്യമായ ഇടവേളകളിൽ ശേഖരിക്കുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യും. പൊതുവിടങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമായി നടപ്പിലാക്കുന്ന ഈ പദ്ധതിയുമായി മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ് പ്രമോദ് മന്ദമരുതി പറഞ്ഞു. പദ്ധതി ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ അധ്യക്ഷത വഹിച്ചു. സ്‌ഥിരം സമിതി അധ്യക്ഷ മോളി മാത്യു, ഗ്രാമപഞ്ചായത്ത് അംഗം മോനായി പുന്നൂസ്, ഷൈനി സൂസൻ എബ്രഹാം, അനി മാത്യു, സൗമ്യ വി.പി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...