കോഴിക്കോട് അനധികൃതമായി താമസിച്ച ബം​ഗ്ലാദേശി പൗരന്മാരെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് മാവൂരില്‍ അനധികൃതമായി താമസിച്ച ബം​ഗ്ലാദേശി പൗരന്മാരെ ഇന്‍റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ ഇവര്‍ നേടിയെടുത്തത് എങ്ങനെയെന്നാണ് പ്രധാനമായും അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നത്. ഇവര്‍ക്ക് മറ്റ് ബന്ധങ്ങളുണ്ടോയെന്നും അന്വേഷണം തുടങ്ങി. മൂന്ന് ബം​ഗ്ലാദേശി പൗരന്മാരെയാണ് മാവൂര്‍ പോലീസ് പിടികൂടിയത്. മുഹമ്മദ് വുലഹുസൈൻ, മുഹമ്മദ് ഹസൻ അലി, മുഹമ്മദ് മെഹദി ഹസൻ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അനധികൃതമായി രാജ്യത്തേക്ക് അതിക്രമിച്ച് കടന്നതിനാണ് കേസെടുത്തത്. എന്നാല്‍, ഇവര്‍ക്ക് മറ്റെന്തെങ്കിലും ബന്ധങ്ങള്‍ ഉണ്ടോ എന്ന് കേന്ദ്ര ഏജന്‍സികള്‍ ഉള്‍പ്പെടെ അന്വേഷിക്കുന്നുണ്ട്.

വ്യാജ തിരിച്ചറിയല്‍ രേഖ, സിം കാര്‍ഡ് എന്നിവ ഇവര്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്‍റെ ഉറവിടവും അന്വേഷണ പരിധിയിലുണ്ട്.20 ദിവസമേ ആയുള്ളൂ ഇവിടെ എത്തിയിട്ടെന്നാണ് അറസ്റ്റിലായവരുടെ മൊഴി. കല്‍പ്പള്ളിയില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ മലപ്പുറം എടവണ്ണപ്പാറയില്‍ താമസിച്ചതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികളുടെ ഫോണും മറ്റ് രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇവര്‍ക്ക് ജോലി നല്‍കിയവരെ കുറിച്ചും അന്വേഷണം ഉണ്ടാകും. പ്രാഥമികമായി കെട്ടിട നിര്‍മ്മാണ തൊഴിലാളികളാണെന്നാണ് വിവരം. ഇന്നലെ രാത്രിയാണ് രഹസ്യ വിവരത്തെ തുടര്‍ന്ന് മാവൂര്‍ പോലീസ് അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് റെയ്ഡ് നടത്തി മൂന്ന് ബം​ഗ്ലാദേശി പൗരന്മാരെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയെ കേരളത്തിൽ എത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പ് : എസ്ഐടിയുടെ ആദ്യ യോ​ഗം ഇന്ന്

0
തിരുവനന്തപുരം: മെസ്സിയെ മറയാക്കി നടന്ന തട്ടിപ്പ് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘം...

മന്ത്രിസഭയ്ക്ക് ഇന്നും നാളെയും ഐ.ഐ.എമ്മിൽ ക്ലാസ് ; സംസ്ഥാനത്തിന്റെ ദീർഘകാല വികസന സാധ്യതകളും ഭാവിവെല്ലുവിളികളും...

0
കോഴിക്കോട് : മുഖ്യമന്ത്രി ഉൾപ്പെടെ സംസ്ഥാന മന്ത്രിസഭമുഴുവൻ വെള്ളി, ശനി ദിവസങ്ങളിൽ...

പ്രതിക്ക് പ്രായപൂർത്തിയായില്ല ; 21 വർഷം പഴയ ശിക്ഷ സുപ്രീം കോടതി റദ്ദാക്കി

0
ന്യൂഡൽഹി: കുറ്റകൃത്യം നടന്ന സമയത്തു പ്രതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നു തെളിഞ്ഞതിനെ തുടർന്ന് 21...

ഇറാനിൽ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം ; അന്വേഷിക്കുമെന്ന് ജെ ഡി വാൻസ്

0
വാഷിങ്ടണ്‍: ഇറാനിലെ വിവാഹ ചടങ്ങിനിടെ യുഎസ് വ്യോമാക്രമണം നടത്തുകയും സാധാരണക്കാർ കൊല്ലപ്പെടുകയും...