ലണ്ടന്‍ : ട്വിറ്റർ പണിമുടക്കിയതായി ഉപയോക്താക്കളുടെ പരാതി. മൈക്രോ ബ്ലോഗിങ് സംവിധാനം വ്യാപകമായ സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടതായി ഉപയോക്താക്കൾ പരാതിപ്പെട്ടു. അപ്‌ഡേറ്റുകൾ പോസ്‌റ്റുചെയ്യാനോ, അക്കൗണ്ടുകൾ പിന്തുടരാനോ, സന്ദേശങ്ങൾ ആക്‌സസ് ചെയ്യാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കളാണ് അറിയിച്ചിരിക്കുന്നത്. ഉപയോക്താക്കൾ ട്വീറ്റുകൾ ചെയ്യാൻ ശ്രമിക്കുകയും അവരുടെ ‘ട്വീറ്റ് പരിധി’യിൽ എത്തിയതായി സന്ദേശം ലഭിക്കുകയും ചെയ്‌തപ്പോഴാണ് പ്രശ്‌നം ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ട്വിറ്ററിൽ മറ്റ് ഉപയോക്താക്കളെ പിന്തുടരാൻ ശ്രമിക്കുമ്പോഴും ചിലർക്ക് പ്രശ്‌നമുണ്ടായി, “ഇപ്പോൾ നിങ്ങൾക്ക് കൂടുതൽ ആളുകളെ പിന്തുടരാൻ കഴിയില്ല” എന്ന സന്ദേശമാണ് ലഭിക്കുന്നതെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു.
നിങ്ങളിൽ ചിലർക്ക് പ്രതീക്ഷിച്ചതുപോലെ ട്വിറ്റർ പ്രവർത്തിച്ചേക്കില്ല. ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. വിഷയത്തിൽ ഞങ്ങൾ ബോധവാന്മാരാണ് എന്ന് മാത്രമല്ല ഇത് പരിഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നുമുണ്ട്” ഇലോൺ മസ്‌കിന്‍റെ ഉടമസ്‌ഥതയിലുള്ള സാമൂഹ്യ മാധ്യമ ആപ്പ് വിശദീകരണത്തിൽ വ്യക്തമാക്കി. അതേസമയം പ്രവർത്തനം തടസപ്പെട്ടതിന്റെ കാരണങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.
ട്വിറ്റർ നയങ്ങൾ
ട്വിറ്റർ വർഷങ്ങളായി ഒരു അക്കൗണ്ടിൽ നിന്ന് ചെയ്യാവുന്ന ട്വീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പ്രതിദിനം 2,400 അല്ലെങ്കിൽ മണിക്കൂറിൽ 100 ആണ്. സാധാരണഗതിയിൽ ഇത് ഉപയോക്താക്കളെ സംബന്ധിച്ച് ആവശ്യത്തിലും അധികമാണ്. ഒരു ഉപയോക്താവിന് ഒരു ദിവസം എത്ര അക്കൗണ്ടുകൾ പിന്തുടരാനാകും എന്നതിന്‍റെ പരിധിയാവട്ടെ 400ഉം ആണ്.
ഒരു സാധാരണ ട്വിറ്റർ ഉപയോക്താവിനെ സംബന്ധിച്ചടത്തോളം ഇത് ധാരാളമാണ്. അതേസമയം അകാരണമായി ആളുകളെ പിരിച്ചുവിട്ടത് മൂലം പ്ലാറ്റ്‌ഫോം പ്രവർത്തനരഹിതമാകാനുള്ള സാധ്യത കൂടുതലാണെന്ന് കമ്പനിയിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാരും വിദഗ്‌ധരും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]































