ട്വിറ്ററിന്‍റെ വരുമാനനഷ്ടത്തിന് കാരണം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഇടപെടലെന്ന് ഇലോണ്‍ മസ്‌ക്

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : ട്വിറ്ററിന്‍റെ വരുമാനനഷ്ടത്തിന് കാരണം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഇടപെടലെന്ന് ഇലോണ്‍ മസ്‌ക്. ജീവനക്കാരില്‍ പകുതിയോളം പേരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. എന്നാല്‍ വ്യാജ വാര്‍ത്തയുടെ വ്യാപനം തടയുന്നതിനുള്ള സംഘത്തില്‍ നിന്നും ചെറിയ തോതിലുള്ള പിരിച്ചുവിടല്‍ മാത്രമാണുണ്ടായിട്ടുള്ളതെന്നാണ് കമ്പനി പറയുന്നത്.

ഉള്ളടക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കിടെ ചില പരസ്യദാതാക്കള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് പിന്‍മാറിയതോടെയാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്. ആശയവിനിമയം, ഉള്ളടക്ക മേല്‍നോട്ടം, മനുഷ്യാവകാശങ്ങള്‍, മെഷീന്‍ ലേണിംങ് എതിക്‌സ് എന്നിവയുടെ ഉത്തരവാദിത്വമുള്ള ടീമുകളും ഉത്പന്ന, എൻജിനീയറിംഗ് ടീമുകളിലെ ചിലയാളുകളും പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നുണ്ടെന്ന് ട്വിറ്റര്‍ ജീവനക്കാരുടെ ട്വീറ്റുകള്‍ വ്യക്തമാക്കുന്നു.

പരസ്യക്കാര്‍ പിന്‍വലിഞ്ഞതിനെ തുടര്‍ന്ന് കമ്പനി വലിയ രീതിയില്‍ വരുമാന നഷ്ടം നേരിടുന്നതായി മസ്‌ക് തന്നെയാണ് ട്വീറ്റ് ചെയ്തത്. എന്നാല്‍ അതിന് കാരണം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ ഇടപെടലുകളാണെന്നാണ് മസ്‌കിന്റെ ആരോപണം. ചൊവ്വാഴ്ച ചില സുപ്രധാന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ഉള്ളടക്ക മോഡറേഷന്‍ പാലിച്ചില്ലെങ്കില്‍ നടപടി സ്വീകരിക്കാന്‍ മുന്‍നിര പരസ്യദാതാക്കളില്‍ അവര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് മസ്‌ക് പറയുന്നു.

പിരിച്ചുവിടലിന് ശേഷം ആഗോളതലത്തില്‍ ട്വിറ്ററില്‍ നിന്നുള്ള പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ഈ കൂട്ടായ്മകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് വര്‍ധിച്ചിട്ടുണ്ട്. പ്രതിദിനം 40 ലക്ഷം ഡോളറിന്‍റെ നഷ്ടമുണ്ടാവുമ്പോള്‍ കമ്പനിയ്ക്ക മറ്റൊരു വഴിയില്ലെന്നാണ് മസ്ക് പിരിച്ചുവിടലിനെ കുറിച്ച് ട്വീറ്റ് ചെയ്തത്. പിരിച്ചുവിടപ്പെട്ട എല്ലാവര്‍ക്കും മൂന്ന് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കും.

3700 ഓളം പേരെ അല്ലെങ്കില്‍ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടല്‍ നടപടികള്‍ ബാധിക്കുമെന്നാണ് വിവരം. മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് വിഭാഗങ്ങളിലെ ആളുകളെയാണ് പിരിച്ചുവിടല്‍ കാര്യമായി ബാധിച്ചത്. എങ്കിലും എൻജിനീയറില്‍ വിഭാഗത്തിലുള്ളവരെയും പിരിച്ചുവിട്ടിട്ടുണ്ട്. മസ്‌കിന്റെ വരവോടെ വിപണിയില്‍ മസ്‌കിന്റെ എതിരാളികളായ പല സ്ഥാപനങ്ങളും ട്വിറ്ററില്‍ നിന്ന് പിന്‍വലിഞ്ഞിരുന്നു. പല പ്രമുഖരും അക്കൗണ്ട് നീക്കം ചെയ്ത് പിന്‍മാറുകയും ചെയ്തു. ജനറല്‍ മോട്ടോര്‍സ്, ജനറല്‍മില്‍സ് തുടങ്ങിയവ അതില്‍ ചിലതാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...