ശബരിമല പാതയിൽ രണ്ടപകടം ; ഏഴ് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല പാതയിൽ ഇന്ന് പുലർച്ച ഉണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി ഏഴ് പേർക്ക് പരിക്ക്. പുലർച്ചെ നാലുമണിയോടെ എരുമേലി പാർക്കിംഗ് ഗ്രൗണ്ടിന് സമീപമായിരുന്നു ആദ്യത്തെ അപകടം. പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് റോഡ് കടന്ന് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. വാഹനത്തിനുള്ളിൽ 12 തീർത്ഥാടകർ ഉണ്ടായിരുന്നു. ഇവരിൽ നാലുപേർക്ക് പരിക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല എന്ന് പോലീസ് അറിയിച്ചു.

പുലർച്ചെ അഞ്ചരമണിയോടെ കണമല അട്ടിവളവിൽ ആയിരുന്നു രണ്ടാമത്തെ അപകടം. ബ്രേക്ക് നഷ്ടമായ മിനി ബസ് മതിലിലിടിച്ച് നിർത്താനുള്ള ശ്രമത്തിനിടെ റോഡിൽ വട്ടം മറിയുകയായിരുന്നു. അപകടത്തിൽ 3 തീർത്ഥാടകർക്ക് പരുക്കേറ്റു. ഇവരെ മോട്ടോർ വാഹന വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സേഫ് സോൺ അധികൃതരെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് മാർത്താണ്ഡം സ്വദേശികളാണ് അപകടത്തിൽ പെട്ടത്. ഇവരുടെയും പരിക്കു ഗുരുതരമല്ല എന്ന് അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് എത്തിയ തീർത്ഥാടക വാഹനങ്ങളാണ് രണ്ടിടത്തും അപകടത്തിൽപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ജീവനൊടുക്കിയ സംഭവം : പ്രതിഷേധവുമായി സഹപാഠികൾ

0
കോതമംഗലം: കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്യാൻ...

ഓണക്കാല യാത്രാ തിരക്ക് : എസ്എംവിടി ബെംഗളുരു – തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ ട്രെയിന്‍...

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു - തിരുവനന്തപുരം...

മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു

0
തിരുവനന്തപുരം : മാർത്താണ്ഡത്തെ സ്വകാര്യ നഴ്‌സിങ് കോളേജ് കെട്ടിടത്തിന്റെ മുകളിൽ നിന്ന്...

വന്ദേമാതരം ആലാപനം : വിവാദമായത് കൊണ്ടാണ് കേരളത്തില്‍ പാടേണ്ടെന്ന് വെച്ചത് ; പ്രതികരിച്ച് കെ...

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട വന്ദേമാതരം ആലാപന വിവാദത്തില്‍ പ്രതികരിച്ച് ആരോഗ്യമന്ത്രി കെ...