നിരവധി കേസുകളില്‍ പ്രതികളും സ്റ്റേഷന്‍ റൗഡികളുമായ രണ്ടുപേർ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതികളും സ്റ്റേഷന്‍ റൗഡികളുമായ അഖിനേഷ്, അസ്മിന്‍ എന്നിവര്‍ അറസ്റ്റില്‍. പൂമംഗലം എടക്കുളം ചൂരക്കാട്ടുപടി സ്വദേശികളായ ഈശ്വരമംഗലത്ത് വീട്ടില്‍ അഖിനേഷ് (27), പുത്തന്‍ വീട്ടില്‍ അസ്മിന്‍ (29) എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. എടക്കുളം കുന്നപ്പിള്ളി വീട്ടില്‍ വിബിനെ (26) നെയും സുഹൃത്തനെയും പ്രതികള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് കാട്ടൂര്‍ പോലീസ് അറസ്റ്റുചെയ്തത്.

ഇക്കഴിഞ്ഞ അഞ്ചാം തീയതി ഉച്ചയ്ക്ക് 3.30 മണിയോടെ വിബിന്റെ വീടിന് സമീപം വെച്ചായിരുന്നു ആക്രമണം. അഖിനേഷ് കാട്ടൂര്‍, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ പരിധികളിലായി കൊലപാതകം, വധശ്രമം, അയുധം കൈവശം വെയ്ക്കല്‍, സ്‌ഫോടക വസ്തു കൈവശം വെയ്ക്കല്‍, മയക്കുമരുന്ന് കച്ചവടം, അടിപിടി എന്നിങ്ങനെയുള്ള ഏഴ് ക്രിമിനൽ കേസുകളില്‍ പ്രതിയാണ്. അസ്മിന്‍ പോക്‌സോ, അടിപിടി, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള ആറ് ക്രിമിനല്‍ക്കേസുകളിലെ പ്രതിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവം ; നഗരസഭയുടെ വാദം തള്ളി കോതമംഗലം...

0
ഇടുക്കി: തൊടുപുഴയിൽ കെട്ടിടം തകർന്ന് തൊഴിലാളികൾ മരിച്ച സംഭവത്തിൽ സുരക്ഷാക്രമീകരണങ്ങൾ പാലിച്ചില്ലെന്ന...

കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ സി ബി ഐ...

0
ഡൽഹി: മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിനെതിരായ വരവിൽ കവിഞ്ഞ...

പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ

0
കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക്‌ ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ....

ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി

0
ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി....