റാന്നി: രാത്രിയില്‍ വീടു കയറി മദ്യവും സ്വര്‍ണ്ണവും കവര്‍ന്ന കേസിലെ രണ്ടു പ്രതികള്‍ പിടിയില്‍. തിരുവനന്തപുരം, നെടുമങ്ങാട്, വെഞ്ഞാറമൂടിന് സമീപം കറ്ററ അമ്പലമുക്ക് സ്വദേശി മംഗളവുവിളയില്‍ സാമുവേലിന്‍റെ മകന്‍ ഷിബു(32), നെടുമങ്ങാട് പുഴിക്കുറ്റി നഗരികുന്ന് കോളനിയിൽ ചിറത്തലയ്ക്കല്‍ ഗോപിയുടെ മകൻ ഗോപു (42) എന്നിവരാണ് പിടിയിലായത്. ഉതിമൂട് വലിയകലുങ്ക് ശബരിഗാര്‍ഡനില്‍ സുകുമാരന്‍ നായരുടെ വീട്ടില്‍ ഒരു മാസം മുമ്പ് നടന്ന മോഷണത്തിലെ പ്രതികളാണ് ഇവര്‍. മറ്റൊരു മോഷണ കേസിന്‍റെ അന്വേഷണത്തിനിടെ തിരുവല്ലം പോലീസാണ് ഇവരെ പിടികൂടിയത്. മോഷണം നടത്തിയ സ്ഥലത്തു നിന്നും ഇവരുടെ വിരലടയാളം കിട്ടിയിരുന്നു. തിരുവല്ലം പോലീസ് ഇവരുടെ വിരലടയാളം പരിശോധന നടത്തിയതു വഴി റാന്നി പോലീസ് അന്വേഷണം നടത്തുന്ന കേസിലേയും പ്രതികളാണെന്ന് ബോധ്യമാവുകയായിരുന്നു. തുടര്‍ന്ന് റാന്നി പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം ഇവരെ തിരുവല്ലം പോലീസിന് കൈമാറും.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























