Tuesday, May 21, 2024 3:53 am

രണ്ടര വയസുകാരനേയും മുത്തശ്ശിയേയും തെരുവുനായ കടിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : വീട്ടുമുറ്റത്തുനിന്ന രണ്ടര വയസുകാരനെയും മുത്തശ്ശിയേയും തെരുവുനായ കടിച്ചു. കവിളിനു സാരമായി പരിക്കേറ്റ കുട്ടിക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി. കൈപ്പുഴ ശ്രേയസില്‍ ചന്ദ്രമണിക്കും (64) മകന്‍ കെ.വിവേകിന്‍റെ മകന്‍ ഋത്വിക്കിനുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണു സംഭവം. അടുക്കള മുറ്റത്തു നില്‍ക്കുമ്പോഴാണ് പറമ്പില്‍ നിന്നെത്തിയ തെരുവുനായ ഋത്വിക്കിനെ ആക്രമിക്കുന്നത്. രക്ഷിക്കാന്‍ ചെന്നപ്പോള്‍ ചന്ദ്രമണിയെയും ആക്രമിച്ചു. സാരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് എത്തിച്ചു വാക്‌സിനേഷന്‍ എടുത്ത ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്തു. യാത്രാസൗകര്യം കണക്കിലെടുത്ത് ബന്ധുക്കള്‍ തിരുവല്ലയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാലിനു മുറിവുള്ളതായി ശ്രദ്ധയില്‍ പെട്ടതോടെ ചന്ദ്രമണിക്കും ഇവിടെ വെച്ച് പ്രതിരോധ വാക്‌സിന്‍ നല്‍കി. കുട്ടിയുടെ പരുക്ക് ഭേദമാകുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി വിവേക് പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്റ്റാര്‍ട്ടപ്പ് സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ക്കാം : കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഡിപിഐഐടി ഡ്രൈവ്

0
കോഴിക്കോട്: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മലബാര്‍ മേഖലയില്‍ നടത്തുന്ന ഡിപിഐഐടി(ഡിപാര്‍ട്ട്മന്‍റ് ഫോര്‍...

ആന്ധ്രയിൽ നിന്ന് 8 കിലോ കഞ്ചാവ് കടത്താൻ ശ്രമം ; വർക്കലയിൽ മൂന്ന് പേർ...

0
തിരുവനന്തപുരം: വർക്കലയിൽ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽ നിന്നും ട്രെയിനിൽ കടത്തിക്കൊണ്ട് വന്ന...

തൃശൂരില്‍ വീട് കയറി അക്രമം നടത്തിയ ഗുണ്ടകള്‍ അറസ്റ്റില്‍

0
തൃശൂര്‍ : പാവറട്ടിയില്‍ വീട് കയറി അക്രമം നടത്തുകയും പൊലീസിനെ അക്രമിക്കുകയും...

കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട

0
കോഴിക്കോട് : കോഴിക്കോട് വന്‍ ലഹരി മരുന്ന് വേട്ട. 779 ഗ്രാം...