വധശ്രമക്കേസിൽ രണ്ടുപേരെ പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടുനിന്ന യുവാവിനെ കമ്പി വടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പഴവങ്ങാടി കക്കൂടുമൺ ഓലിക്കൽ വീട്ടിൽ വിഷ്ണു പ്രസാദി (27) നാണ് തലക്കടിയേറ്റ് ഗുരുതരമായി പറിക്കുപറ്റിയത്. പഴവങ്ങാടി കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ബിനു കുമാർ (38), കക്കൂടുമൺ മരങ്ങാട്ടു വീട്ടിൽ ആദർശ് കുമാർ (18) എന്നിവരാണ് പെരുനാട് പോലീസിന്റെ പിടിയിലായത്. രണ്ടാം പ്രതിയായ ആദർശ് കുമാർ ഓടിച്ച സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത ഒന്നാം പ്രതി ബിനു കുമാർ വിഷ്ണുപ്രസാദിനെ തലയുടെ പിന്നിലായി കമ്പിവടികൊണ്ട് അടിക്കുകയായിരുന്നു. താഴെ വീണ വിഷ്ണുവിനെ വീണ്ടും മര്‍ദ്ദിച്ചു.

വലത് കൈമുട്ടിന് മുറിവും ചതവുമുണ്ടായി, തലക്ക് ഗുരുതര പരിക്കുപറ്റി. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം അന്വേഷണം വ്യാപിപ്പിക്കുകയും തുടർന്ന് രണ്ടു ദിവസങ്ങൾക്കകം രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത പോലീസ് ഒന്നാം പ്രതിയെ പുനലൂർ ഇടമൺ നിന്ന് സ്കൂട്ടർ ഉൾപ്പെടെ പിടികൂടി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാറും എഎസ്ഐ മാരായ റെജി തോമസ്, പ്രസന്നൻ പിള്ള, ഹരിഹരൻ പിള്ള, റോയ് ജോൺ എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...