മുക്കുപണ്ടം പണയം വെച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : മുക്കുപണ്ടം പണയം വെച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല സ്വദേശി സ്റ്റോയി വര്‍ഗീസ്, വൈക്കം തലയാഴം സ്വദേശി ബിജു എം എസ് എന്നിവരാണ് പിടിയിലായത്. ചെങ്ങന്നൂര്‍ കൊഴുവല്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ പി ഫിനാന്‍സ് ഉടമ രാജന്‍ പിള്ളയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിലായി 18, 16 ഗ്രാം തൂക്കം വരുന്ന മാലകള്‍ പണയം വെച്ചാണ് ഇവര്‍ പണം തട്ടിയത്.

916 മുദ്ര വ്യാജമായി പതിപ്പിച്ച മാലകള്‍ നല്‍കി 2,60,000 രൂപ തട്ടിയെടുത്ത് വീതം വെയ്ക്കുകയായിരുന്നു. ഒന്നാം പ്രതിയായ സ്റ്റോയി വര്‍ഗീസിനെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും രണ്ടാം പ്രതി ബിജുവിനെ ഓച്ചിറയില്‍നിന്നുമാണ് പിടികൂടിയത്. സ്റ്റോയി വര്‍ഗീസ് വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളില്‍ പ്രതിയാണ്. ബിജുവും സമാനരീതിയിലുള്ള കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇരുവരും ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ചെങ്ങന്നൂര്‍ സിഐ എ സി വിപിന്‍, എസ്ഐ നന്ദു എസ് നായര്‍, മധുകുമാര്‍ എം ടി, എഎസ്ഐമാരായ വിനോദ് കുമാര്‍, ഹരികുമാര്‍, സിപിഒമാരായ സഞ്ചു, വിപിന്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....