ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അരീക്കോട് കടുങ്ങല്ലൂരിൽ ഹണി ട്രാപ്പിലൂടെ യുവാവിൽ നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടുപേർ അരീക്കോട് പോലീസിന്റെ പിടിയിൽ. ചെമ്പ്രക്കാട്ടൂർ കുന്നത്ത് വീട്ടിൽ സഹദ് ബിനു (24), കാനാത്ത്കുണ്ടിൽ വീട്ടിൽ വിളയിൽ മുഹമ്മദ് ഇർഫാൻ (24) എന്നിവരെയാണ് അരീക്കോട് എസ് എച്ച് ഒ വി സിജിത്ത് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ ഗ്രൈൻഡർ ആപ്പ്‌ വഴിയാണ് പരാതിക്കാരനായ യുവാവിനെ പരിചയപ്പെട്ടത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച പരാതിക്കാരനെ കടുങ്ങല്ലൂരിലേക്ക് വിളിച്ചുവരുത്തി ബൈക്കിൽ കയറ്റി മുണ്ടുപറമ്പിലെ കോളജിന് സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. ഇവിടെവെച്ച് ഇരുവരും യുവാവിനെ കെട്ടിയിട്ട് അടിച്ച് പരിക്കേൽപ്പിക്കുകയും വൃത്തികേട് ചെയ്യാനെത്തിയ കാര്യം വീട്ടുകാരെയും നാട്ടുകാരെയും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി 50,000 രൂപ ആവശ്യപ്പെടുകയായിരുന്നു.

കൈയിൽ പണമില്ലെന്ന് അറിയിച്ചതോടെ വീണ്ടും ഭീഷണിപ്പെടുത്തി. ഇതോടെ പരാതിക്കാരൻ സുഹൃത്തിനോട് 50,000 രൂപ കടം വാങ്ങി പ്രതികളുടെ സുഹൃത്തുക്കളുടെ വിവിധ അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു. ഇതോടെ പരാതിക്കാരനെ പ്രതികൾ മോചിപ്പിച്ചു. തുടർന്ന് യുവാവ് അരീക്കോട് പോലീസിൽ പരാതി നൽകി. അരീക്കോട് എസ് എച്ച്ഒവി സിജിത്തിന്റെ നേതൃത്വത്തിൽ പണമയച്ച ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സഹദും ഇർഫാനും പിടിയിലായത്. ഇർഫാനും സഹദും മറ്റു കേസുകളിലും പ്രതികളാണെന്ന് അരീക്കോട് എ സ്.എച്ച്.ഒ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ

0
തിരുവനന്തപുരം: ഓണനാളിൽ സമരത്തിനിറങ്ങി സംസ്ഥാനത്തെ 108 ആംബുലൻസിലെ ജീവനക്കാർ. ഓണത്തിന് ബോണസെന്ന...

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...