വൈക്കം താലൂക്കിൽ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്പ്പന്നങ്ങളും കഞ്ചാവും വിൽപ്പന നടത്തുന്ന രണ്ട് ആസാം സ്വദേശികൾ എക്സൈസിൻ്റെ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വൈക്കം താലൂക്കിൽ സ്കൂൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പാൻമസാല കടകൾ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്പ്പന്നങ്ങളും കഞ്ചാവും വിൽപ്പന നടത്തുന്ന രണ്ട് ആസാം സ്വദേശികൾ എക്സൈസിൻ്റെ പിടിയിൽ. ഹബീബ് റെഹ്മാൻ, മെഹദുൾ ഇസ്ലാം എന്നിവരെയാണ് കടുത്തുരുത്തി എക്സൈസ് അറസ്റ്റ് ചെയ്തത്. കടുത്തുരുത്തി ഭാഗത്ത് വെച്ച് വൈക്കം സ്വദേശികളായ രണ്ട് യുവാക്കളെ കുത്തുരുത്തി എക്സൈസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വൈക്കം ബിവറേജിന് മുൻവശം അനധികൃതമായി പ്രവർത്തിക്കുന്ന പാൻ മസാല കടയിൽ നിന്നാണ് വാങ്ങിയെന്ന് പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ പാൻ മസാല കട നടത്തിയിരുന്ന രണ്ട് പേരുടെ കൈയ്യിൽ നിന്നും പരിശോധനയിൽ ഗഞ്ചാവ് കണ്ടെത്തിയത്. കൂടാതെ ബണ്ട് റോഡ് ഭാഗത്ത്‌ പ്രവർത്തിക്കുന്ന പാൻ മസാല കടയിൽ കച്ചവടം നടത്തിയിരുന്ന രണ്ട് പേർ താമസിച്ച വാടക വീട് പരിശോധിച്ച് കഴിഞ്ഞ വർഷം വൈക്കം എക്സൈസ് കഞ്ചാവ് പിടിച്ചെടുത്തിരുന്നു. സ്കൂൾ തുറന്നതോടുകൂടി വീണ്ടും ഈ കടകൾ സജീവമായി.

കഴിഞ്ഞ ദിവസം സ്കൂൾ സുരക്ഷാ കമ്മറ്റിക്കു ശേഷം വൈക്കം എക്സൈസ് പരിശോധന നടത്തിയപ്പോൾ ഹാൻസ് കണ്ടെത്തിയതിനെ തുടർന്ന് കട അടപ്പിച്ചിരുന്നു. വീണ്ടും അടുത്ത ദിവസം കട തുറന്നു. ഈ കടകൾ നിരോധിത പുകയില ഉല്പ്പന്നങ്ങളും കഞ്ചാവും വില്പന നടത്തുന്നതായാണ് ഈ കേസ്സുകൾ കണ്ടെടുത്തതിൽ നിന്ന് വ്യക്തമാകുന്നത്. സാധാരണ അന്യ സംസ്ഥാന തൊഴിലാളികൾ കഞ്ചാവ് കേസിൽ പ്രതികളായാൽ ജാമ്യം എടുക്കാൻ ആളില്ലാതെ റിമാൻഡിൽ പോവുകയാണ് പതിവ്. പക്ഷെ ഈ കേസ്സിൽ രണ്ട് വെച്ചൂർ സ്വദേശികൾ ഇവരെ ജാമ്യത്തിൽ എടുക്കകയായിരുന്നു.

അന്യ സംസ്ഥാന തൊഴിലായികളെ ദിവസക്കൂലി നൽകി ബിനാമിയായി ലഹരി കച്ചവടം നടത്തുന്നത് മലയാളിയായ വെച്ചൂർ സ്വദേശിയായ യുവാവാണെന്നാണ് വിവരം. ഇതിനെ കുറിച്ച് എക്സൈസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം. സ്കൂൾ കുട്ടികളെ ഈ ലഹരി മാഫിയയുടെ കൈയ്യിൽപ്പെടാതിരിക്കാൻ ജാഗ്രതയോടെ സ്കൂൾ അധികൃതരും പഞ്ചായത്ത്, പോലീസ്, എക്സൈസ് വകുപ്പുകൾ ഏകോപിച്ച് പ്രവർത്തനം ശക്തിപ്പെടുത്തണമെന്നാണ് രക്ഷകർത്താക്കളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...