കേരള കൺസ്ട്രക്ഷൻ & ബിൽഡിങ്ങ് ജനറൽവർക്കേഴ്സ് കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള കൺസ്ട്രക്ഷൻ & ബിൽഡിങ്ങ് ജനറൽവർക്കേഴ്സ് കോൺഗ്രസ് ( INTUC) പത്തനംതിട്ട ജില്ലാ പ്രവർത്തക സമ്മേളനം കെ.പി.സി.സി. സെക്രട്ടറി അഡ്വ. എൻ.ഷൈലാജ് ഉത്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് അഡ്വ. ഷാജി കുളനട അദ്ധ്യക്ഷത വഹിച്ചു. നിർമ്മാണക്ഷേമനിധിയിൽ മുടങ്ങി കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യണം എന്നും മുഴുവൻ അംശാദായതൊഴിലാളികൾക്കും ഓണത്തിന് ബോണസ് അനുവദിക്കണം എന്നും ജില്ലാ പ്രവർത്തകയോഗം ഗവൺമെൻ്റിനോട് ആവശ്യപ്പെട്ടു. ക്ഷേമനിധി ബോർഡിൻ്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നില്ലെങ്കിൽ ബോർഡ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുന്നതിനും തീരുമാനിച്ചു. നാടിനെ നടുക്കുന്ന വിലക്കയറ്റം പിടിച്ചു നിർത്താൻ ഗവൺമെൻ്റ് അടിയന്തിര നടപടി സ്വീകരിക്കണം, ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില അനിയന്ത്രിതമായി വർദ്ധിക്കുന്നത് കരിഞ്ചന്തക്കും തൊഴിലാളികൾ പട്ടിണിയിലാകുന്നതിനും കാരണമാകും. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധന നിർമ്മാണ മേഖലയെ സ്തംഭിച്ചു.

തൻന്മൂലം തൊഴിലാളികൾ മുഴു പട്ടിണിയിലേക്കും തള്ളപ്പെട്ടു. നിർമ്മാണ ക്ഷേമനിധി ബോർഡിൻ്റെ കെടുകാര്യസ്ഥത തൊഴിലാളികളോട് കാണിക്കുന്ന ക്രൂരതയാണ് ജില്ലാ പ്രസിഡൻ്റ് അഡ്വ. ഷാജി കുളനട അദ്ധ്യക്ഷത വഹിച്ചു. കെ. പി. സി. സി. സെക്രട്ടറി അഡ്വ.എൻ.ഷൈലാജ് സമ്മേളനം ഉത്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടറി ജഗാംഗീർ, ഐ.എൻ.റ്റി.യു. സി. ജില്ലാ ഭാരവാഹികളായ അങ്ങാടിക്കൽ വിജയകുമാർ, സജി കെ. സൈമൺ, അംജിത്ത് അടൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ്, വി.ആർ മോഹനൻ പിള്ള, യൂണിയൻ നേതാക്കളായ പാണിൽ സുരേഷ് അബ്ദുൾ കലാം ആസാദ്, സോളമൻ വരവു കലായിൽ, ഗിരീഷ് പരുമല, ജോസ് മത്തായി, രമണി ഭായി രജപ്പൻ വല്യയ്യത്ത്, ഉളനാട് സുരേഷ് കുമാർ, പൊന്നച്ചൻ കുളനട, കെ.കെ. രാജൻ, വി.വി. തോമസ്, രാധാമണി കെ, രാജൻ മത്തായി, റ്റി.കെ. സോമൻ, കെ.പി വിശ്വനാധൻ, അഹമദ് കബീർ, തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡൻ്റായി അഡ്വ. ഷാജി കുളനടയെയും ജില്ലാ ജനറർ സെക്രട്ടറിയായി സോളമൻ വരവു കലായിലിനെയും തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...